ഹരിപ്പാട്: ആവണിക്കൂത്ത് മഹോത്സവം

0
677

ആലപ്പുഴ: ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്ര കൂത്തമ്പലത്തില്‍ ആവണിക്കൂത്ത് മഹോത്സവം സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ ആവണി ഉത്സവത്തിന്റെ ഭാഗമായാണ് പ്രബന്ധക്കൂത്ത് മഹോത്സവം നടത്തുന്നത്. ആഗസ്റ്റ് 16ന് വൈകിട്ട് 6.30ന് ബ്രഹ്മശ്രീ. പടിഞ്ഞാറെ പുല്ലാംവഴി ദേവന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തും. ശ്രീരാമാവതാരം മുതല്‍ രാവണവധം വരെ ക്രമത്തില്‍ പത്ത് ഖണ്ഡങ്ങളായാണ് പ്രബന്ധക്കൂത്ത് അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 25ന് വൈകിട്ടോടെ പരിപാടി സമാപിക്കും. വൈകുന്നേരങ്ങളില്‍ 6.30ഓടെയാണ് രാമായണ  പ്രബന്ധക്കൂത്ത് അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here