‘കലങ്ക്’ സിനിമയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുകയാണ് ടീസറിലൂടെ. മാധുരി ദീക്ഷിതിന്റെ ബീഗം ബഹാര്‍ എന്ന കഥാപാത്രത്തെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. അതിനുശേഷം സൊനാക്ഷി സിന്‍ഹ, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍, സഞ്ജയ് ദത്ത് എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു.
1945-ലെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കഥ പറയുന്ന ചിത്രമാണ് കലങ്ക്. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. വരുണ്‍ ധവാനാണ് നായകന്‍.