കലാമുദ്ര പേരാമ്പ്രയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികള്‍ക്കായുള്ള ചലച്ചിത്രമേളയുടെ ‘ഫെസ്റ്റിവല്‍ ബുക്ക്’ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റീന പ്രകാശനം ചെയ്തു. അനീസ ഫെബി പുസ്‌കതം ഏറ്റുവാങ്ങി. മധ്യവേനലവധിയിലെ ഏപ്രില്‍ 20,21 തിയ്യതികളില്‍ കോഴിക്കോട് പേരാമ്പ്ര ഗവ. യുപി സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ കൊച്ചുകുട്ടികള്‍ക്കായി ഒരു അഡാറ് ദൃശ്യാനുഭവം സജ്ജമാക്കിയിരിക്കുന്നു. ഈ രണ്ടു ദിവസത്തെ കൂടുതല്‍ അനുഭവേദ്യമാക്കാന്‍ സിനിമാ മേഖലയിലെ നിരവധിപേര്‍ ക്ലാസ്സുകളും അനുഭവങ്ങളും പങ്കുവയ്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
9497450474
9497311669
9495913708