ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിന്റെ പ്രഥമ പുരസ്കാരം മാണിക്യ ശ്രീ മുതിർന്ന കഥകളി ചെണ്ട കലാകാരൻ കലാമണ്ഡലം എസ്. അപ്പുമാരാർക്ക്. കഥകളി ചെണ്ട കലാകാരനായിരുന്ന കൊടുങ്ങല്ലൂർ അലങ്കാരത്ത് മാരാത്ത് ശങ്കരൻകുട്ടി മാരാരുടെ മകനായ അപ്പുമാരാർ 1952 മുതൽ ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിലെ ചെണ്ട വിഭാഗം അധ്യാപകനും 1982 മുതൽ പ്രിൻസിപ്പലുമായിരുന്നു.
പെരുവനം കുട്ടൻ മാരാർ, കലാനിലയം കുഞ്ചുണ്ണി തുടങ്ങിയവർ ശിഷ്യന്മാരാണ്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.