‘കലാകാര്‍ കമ്മ്യൂണി’ന് ഇന്ന് ആരംഭം

0
719

കോഴിക്കോട്: ചിത്രകാരനും ശില്പിയുമായ ജോണ്‍സ് മാത്യുവിന്റെ വസതിയില്‍ വെച്ച് നടക്കുന്ന ‘കലാകാര്‍ കമ്മ്യൂണ്‍’ ഒക്ടോബര്‍ 26ന് ആരംഭിക്കും. ആദ്യ ദിവസം വൈകിട്ട് 5.30ന് ‘കല: ഭാഷയും ഭാവുകത്വവും’ എന്ന വിഷയത്തില്‍ കെ.എം അനില്‍ സംവദിക്കും. ഒക്ടോബര്‍ 27ന് 12.15ന് ‘അതാര്യ കാഴ്ചകള്‍ – ഒരു വിത്സന്‍സ്റ്റൈന്‍ വായന’ എന്ന വിഷയത്തില്‍ മുഹമ്മദലി പി.പിയും 4.30ന് ‘എന്താണ് കല? ഭാവശാസ്ത്രപരമായ അന്വേഷണം’ എന്നതിനെ കുറിച്ച് മുകുന്ദനുണ്ണിയും സംവദിക്കും. പരിപാടിയുടെ സമാപന ദിനമായ 28ന് ‘കല – ചിന്തനം – രാഷ്ട്രീയം – ചില വിചിന്തനങ്ങള്‍’ എന്നതിനെ കുറിച്ച് ടി.വി മധുവും സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here