കൊച്ചിന്‍ കലാഭവന്‍ അക്കാദമിയ്ക്ക് കണ്ണൂരില്‍ തുടക്കം

0
488

കണ്ണൂര്‍: അമ്പതു വര്‍ഷത്തെ കലാപാരമ്പര്യമുള്ള കൊച്ചിന്‍ കലാഭവന്റെ അക്കാദമിയ്ക്ക് ഇന്ന്‍ കണ്ണൂരില്‍ തുടക്കമായി. കൊച്ചിന്‍ കലാഭവന്റെ ആദ്യകാല കലാകാരനും സംവിധായകനുമായ സിദ്ധീഖ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ കലാഭവനിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും കണ്ണൂരില്‍ ആരംഭിച്ച കൊച്ചിന്‍ കലാഭവന്‍ അക്കാദമിയ്ക്ക് മലബാര്‍ മേഖലയിലുള്ള കലാകാരന്മാരെ പരിപോഷിപ്പിക്കാന്‍ സാധിക്കട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ കലാഭവന്‍ കണ്ണൂര്‍ ബ്രാഞ്ച് ഡയറക്ടര്‍ മനോജ് കുമാര്‍ പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ചെറിയാന്‍ കുനിയന്‍തോടത്ത്, കെ.എസ് പ്രസാദ്, അലി അക്ബര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here