കൊച്ചിന്‍ കലാഭവന്‍ അക്കാദമി കണ്ണൂരില്‍

0
478

കണ്ണൂര്‍: അമ്പതു വര്‍ഷത്തെ കലാപാരമ്പര്യമുള്ള കൊച്ചിന്‍ കലാഭവന്റെ അക്കാദമി കണ്ണൂരില്‍ വരുന്നു. ഒക്ടോബര്‍ നാലിനാണ് ഉദ്ഘാടനം. കൊച്ചിന്‍ കലാഭവന്റെ തന്നെ ആദ്യകാല കലാകാരനും സംവിധായകനുമായ സിദ്ധീഖ്, പി. കെ ശ്രീമതി ടീച്ചര്‍ എം. പി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാവും. പ്രശസ്ത വയലിനിസ്റ്റ് ഹരികുമാര്‍ ശിവന്‍, ഗിന്നസ് ജേതാവ് കുഴല്‍മന്ദം രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. മിമിക്രി, ആക്ടിങ്, ക്ലാസികല്‍ മ്യൂസിക്, ലൈറ്റ് മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഫോക് ഡാന്‍സ്, ചിത്ര രചന, പെയിന്റിങ്, കീബോര്‍ഡ്, വൈലിന്‍, ഫ്‌ലൂട്ട്, തബല, മൃദംഗം, വീണ, ഗിറ്റാര്‍, ജാസ്, സിനിമാറ്റിക് ഡാന്‍സ്, കരാട്ടെ തുടങ്ങിയവയ്ക്കുള്ള പരിശീലന ക്ലാസുകളാണ് ആരംഭിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497 2746766, 9188247916, 9497042696

LEAVE A REPLY

Please enter your comment!
Please enter your name here