സംസ്ഥാന കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

0
562

സംസ്ഥാന സര്‍ക്കാരിന്റെ 2017 ലെ കലാപുരസ്‌കാരങ്ങളായ കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു. കലാമണ്ഡലം കെ.എസ് വാസുദേവനാണ് കഥകളി പുരസ്‌കാരം. കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍, വി കലാധരന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

വാദ്യകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമായ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് അന്നമനട പരമേശ്വരമാരാര്‍ അര്‍ഹനായി. തിമിലവാദനത്തിലെ പ്രശസ്ത കലാകാരനാണ് അദ്ദേഹം. ടി. എന്‍. വാസുദേവന്‍, കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡെ. ടി.കെ. നാരായണന്‍, സദനം വാസുദേവന്‍, തൃപ്പൂണിത്തുറ കൃഷ്ണദാസ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമായ കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് അര്‍ഹമായത് നിര്‍മ്മല പണിക്കരാണ്. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി.കെ. നാരായണന്‍, കലാമണ്ഡലം ക്ഷേമാവതി, പ്രൊഫ. ജോര്‍ജ് എസ് പോള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.

LEAVE A REPLY

Please enter your comment!
Please enter your name here