Homeസിനിമവേരോടെ പറച്ചെറിയേണ്ട 'കള 'കൾ

വേരോടെ പറച്ചെറിയേണ്ട ‘കള ‘കൾ

Published on

spot_imgspot_img

മികച്ച ദൃശ്യാവിഷ്കാരത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ തെരഞ്ഞെടുപ്പിന്റെയും സിസ്റ്റത്തിന്റെയും രാഷ്ട്രീയം തുറന്നു വെക്കുന്ന സിനിമ.

 

ആതിര വി.കെ

‘Adventures of Omanakkuttan’, ‘Ibilees’ എന്ന ചിത്രങ്ങൾക്ക് ശേഷം രോഹിത് വി യെസ് സംവിധാനം ചെയ്ത കള ഏറെ കാലമായി വിശേഷിപ്പിച്ചു കേട്ടിരുന്നത് മലയാളത്തിന്റെ ‘പരിയേറും പെരുമാൾ ‘എന്നായിരുന്നു. രണ്ടു ചിത്രങ്ങളുടെയും ആവിഷ്കരണരീതിയിൽ പ്രകടമായ വ്യത്യാസങ്ങൾ സ്പഷ്ടമാണെങ്കിലും പറഞ്ഞു വെക്കുന്ന രാഷ്ട്രീയം ഒന്ന് തന്നെയാണെന്നതാണ് വാസ്തവം.

ഒരു വിശാലമായ പറമ്പിൽ ഒറ്റപ്പെട്ടൊരു വീട് കേന്ദ്രീകരിച്ചുള്ള പ്ലോട്ടിൽ ഷാജി, ഷാജിയുടെ അച്ഛൻ, ഭാര്യ, മകൻ മുതലായവരിലൂടെ സഞ്ചരിക്കുന്ന കഥ പ്രധാനമായും ഒരു ദിവസത്തെ സംഭവങ്ങളെ എടുത്തു കാണിക്കുന്നതാണ്. ആക്ഷൻ സീനുകൾ എല്ലാം അത്യധികം മികവുറ്റ രീതിയിൽ ഷൂട്ട്‌ ചെയ്തെടുത്തതും, ദൈർഘ്യം ഉള്ളതായതും കൊണ്ടാവണം എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കരുതുന്നു. സിനിമ മുന്നോട്ടു പോവുമ്പോൾ ജാതിവെറിയും, പ്രതികാരബുദ്ധിയും, മാറി മറി വരുന്നതായി കാണാം. സിനിമയുടെ തുടക്കം തൊട്ടേ സിനിമ മുന്നേറുന്ന മൂഡ് വ്യക്തമാക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ടെന്നു മാത്രമല്ല, ചലച്ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തക്കം ടെക്നിക്കൽ വശം ബലപ്പെടുത്തി കൊണ്ട് പോവാനും സാധിച്ചിട്ടുണ്ട്. ഷാജി എന്ന കഥാപാത്രത്തെ പൂർണമായി ഉൾക്കൊണ്ടു വേഷപ്പകർച്ച നടത്താൻ ടോവിനോക്കു സാധിച്ചു എന്നത് ഒരു നേട്ടം തന്നെയാണ്. കൂടാതെ അന്നേ ദിവസം പണിക്കു വരുന്ന ആളുകളെ വരെ സ്ക്രീൻ സ്പേസിൽ സമർത്ഥമായി ഉൾപ്പെടുത്താനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന കഥയിലേക്കും ആ സ്പേസിലേക്കും പ്രേക്ഷകനെ എത്തിക്കാനും, പിടിച്ചിരുത്താനും പശ്ചാത്തലസംഗീതത്തിന് കഴിഞ്ഞ പോലെ തന്നെ, അതിതീവ്രമായ എന്നാൽ നിഗൂഢമായി നിൽക്കുന്ന ആ സ്ഥലത്തിന്റെ ഭംഗി പകർത്തിയ ഛായാഗ്രഹണവും വിജയിച്ചിരിക്കുന്നു.

athmaonline-Kala-malayalam-movie-review-01

സിനിമ തുടങ്ങുന്നിടത് വെച്ചു ഷാജി തന്റെ ചെറിയ മകനോട് ആൺകുട്ടികൾ കരയാൻ പാടില്ല എന്ന് പറഞ്ഞു കൊടുക്കുന്നതായി കാണാം. സമൂഹത്തിൽ ആണുങ്ങൾ പ്രതിനിധാനം ചെയ്യുന്നത് അധികാരവും, മേൽകോയ്മയും ആണെന്നുള്ള അയാളുടെ ഹുങ്ക് പിന്നീട് പല സന്ദർഭങ്ങളിൽ അയാളെ കൊണ്ടെത്തിക്കുന്നതായി കാണാം. സുമേഷ് നൂർ അവതരിപ്പിച്ച ദളിതനായ കഥാപാത്രത്തിന് തന്റെ പ്രിയപ്പെട്ട നായയെ നഷ്ടപ്പെടാനും ഷാജിയുടെ ഈ അഹന്ത കാരണമായിട്ടുണ്ട്. ഇവിടെ ഒരു രാഷ്ട്രീയം ഒളിഞ്ഞു കിടക്കുന്നുണ്ട്. ഷാജിയുടെയും മൂറിന്റെയും നായക്കൾ കറുത്തതാണെങ്കിലും മൂറിന്റെത് നാടൻ ഇനത്തിൽ പെട്ടതും, ഷാജിയുടെത് ഒരു ലക്ഷത്തിനടുത്തു വിലയുള്ളതും ആകുന്നു. ആ വ്യത്യാസം, മുഴച്ചു നിൽക്കുന്ന സവർണമേധാവിത്തത്തിനു പ്രതികാരം ചെയ്യാൻ പാകത്തിലുള്ളതായി, തുടർന്ന് ഷാജിയോട് പ്രതികാരം ചെയ്യാനുള്ള മൂറിന്റെ ശ്രമങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട്.കളയുടെ മറ്റൊരു പ്രത്യേകത, വർഷങ്ങൾക്കു മുമ്പുള്ള ഒരു കഥ അവതരിപ്പിക്കുന്നതിൽ പ്രാധാന പങ്കു വഹിച്ചിട്ടുള്ള ആക്ഷൻ കൊറിയോഗ്രാഫിയും, ആ മൂഡ് കൊണ്ട് വരാൻ സഹായിച്ചിട്ടുള്ള ആർട്ട്‌ വർക്കളും ഒന്നിനൊന്നു മികച്ചതാണ് എന്നതാണ്. മനുഷ്യരോളം തന്നെ പ്രകൃതിക്കും കൊടുത്ത പ്രാധാന്യം സിനിമയെ വ്യത്യസ്തമാക്കുന്നു. മനുഷ്യനും, പ്രകൃതിയും ഒരുമിച്ച് മുന്നോട്ടു പോവുമ്പോൾ ഒരു പരിധി വിട്ട് മനുഷ്യൻ തന്നെ ‘കള ‘യായി മാറുന്ന അവസ്ഥയെ ഗംഭീരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമയ്ക്കു സാധിച്ചു. ഷാജിയും മൂറും തമ്മിലുള്ള ആക്ഷൻ സീനുകളിൽ പ്രകൃതിക്കും ഇമേജുകൾക്കും വലിയ സ്ഥാനം കൊടുത്തിട്ടുണ്ടെന്ന് മാത്രമല്ല, അത്തരമുള്ള ഉൾപ്പെടുത്തലിൽ ശരിയേതെന്നുള്ള തിരഞ്ഞെടുപ്പ് അതിസമർത്ഥമായി കാഴ്ചക്കാരന് വിട്ടു കൊടുക്കാൻ സംവിധായകന് സാധിച്ചു. ഒരു പക്ഷെ, ദൃശ്യങ്ങൾ വെച്ചുള്ള ഈ ഭാഷ മലയാള സിനിമയിലെ വേറിട്ടൊരു അധ്യായം തന്നെയാണ്.

കള ഒരുപാട് ഉൾവായന ആവശ്യപ്പെടുന്ന visual ടെക്സ്റ്റ്‌ ആകുന്നു. തലമുറകളായി കൈ മറി വരുന്ന സവർണ്ണ മേധാവിത്വം, താൻ അടക്കി വെച്ചു വളർത്തിയ നായയും, അച്ഛൻ അടക്കി വെച്ചു ആണധികാരം കൊടുത്തു വളർത്തിയ ഷാജിയും, ടേബിളിൽ ഇരുന്നു പാൽ ചായ കുടിക്കുന്ന ഷാജിയും, പുറത്തിരുന്നു കട്ടൻചായ കുടിക്കുന്ന ജോലിക്കാരും ഇത്തരത്തിൽ ഉള്ള വായനയർഹിക്കുന്ന ഇടങ്ങളാണ്. വയലെൻസ് നിറഞ്ഞു നിൽക്കുന്ന കഥ തന്നെയാണ് കള.ഇന്റെൻസ് ആയ ഫ്രെയിമുകൾ ഉൾക്കനം തരുന്നുണ്ടെന്നു മാത്രമല്ല നായകന്റെ അധികാരബോധത്തിന് എതിരായി വരാൻ കെൽപ്പുള്ളത് ആര് എന്നൊരു ചോദ്യം അവിടെ കിടപ്പുണ്ട്. ദൃശ്യവിരുന്നു എന്നതിന്റെ പാരമ്യത്തിലെത്താൻ കളയുടെ ശ്രമങ്ങൾ വിജയിച്ചിട്ടുണ്ട്. ഒരു കഥ മുഴുക്കെ സ്‌ക്രീനിൽ കാണിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായൊരു രീതിയാണ് തിരക്കഥയുടേത്. ഒടുവിൽ എന്തിനു വേണ്ടി ഷാജി ഏറ്റുമുട്ടുന്നുവോ അതിനെ വിട്ടു കൊടുത്ത് ആ നീതിയെ വിലക്കെടുക്കാനുള്ള നായകന്റെ സ്വാർത്ഥതയും നിരവധി വായനകൾക്ക് ആധാരമാവേണ്ടതുണ്ട്.

‘കള ‘യിൽ ഇനിയും ഉണ്ട്, അനവധി വായനകൾക്കുള്ള സ്കോപ്പ്. എന്നിരുന്നാലും, adventures of Omanakkuttan ഇൽ നിന്നും ഇബിലീസ് ഇൽ നിന്നും കളയിലേക്കെത്തിയ സംവിധായകന് ഇനിയും ഒരുപാട് സാധിക്കും. മുന്നോട്ടാവട്ടെ.

ആതിര വി.കെ
ആതിര വി.കെ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...