മഞ്ചേരി ‘കല’ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ്

0
291

കേരള ആർട്ട് ആൻറ് ലിറ്ററേച്ചർ അക്കാഡമി (കല) മഞ്ചേരിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി ആകാശവാണിയുടെ സഹകരണത്തോടെ 2020 ജനുവരി ആദ്യവാരത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു. കഥ കവിത എന്നീ മേഖലകളിലെ പുതിയ പ്രവണതകളും എഴുത്തും പരിചയപ്പെടുത്താനുദ്ദേശിച്ച് നടത്തുന്ന ത്രിദിന ക്യാമ്പിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും. എഴുത്തുകാരിയും മലയാളം സർവ്വകലാശാല അദ്ധ്യാപികയുമായ ഡോ.രോഷ്നി സ്വപ്ന ഡയറക്ടറും എഴുത്തുകാരിയും കോഴിക്കോട് സർവ്വകലാശാല ഗവേഷകയുമായ കെ.ആർ. നീതു. കോ.ഓർഡിനേറ്ററുമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാർ മൗലികവും ഹ്രസ്വവുമായ രണ്ട് രചനകൾ (കഥ, കവിത) ബയോഡാറ്റ ,ഫോട്ടോ എന്നിവയോടൊപ്പം നവം: 20 നകം അയക്കുക . പ്രായപരിധിയില്ല. തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് വിവരം അറിയിക്കും. രചനകൾ അയക്കേണ്ട വിലാസം’ Adv.ടി.പി.രാമചന്ദ്രൻ ,ചെയർമാൻ കേരള ആർട്ട് ആന്റ് ലിറ്ററേച്ചർ അക്കാഡമി .( കല) മഞ്ചേരി. 676121.
mob. 9447004690, 9947710650. രചനകൾ തപാലിലോ കൊറിയർ മുഖാന്തിരമോ മാത്രം അയക്കുക.


LEAVE A REPLY

Please enter your comment!
Please enter your name here