അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സംസ്ഥാന ദ്വിദിന കഥാ ക്യാമ്പ്

0
1348

നാദാപുരം: അക്ബര്‍ കക്കട്ടിലിന്റ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അമ്പലകുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയം യുവകഥാകൃത്തുക്കള്‍ക്കായി സംസ്ഥാന തലത്തില്‍ ദ്വിദിന കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നു. അക്ബര്‍ കക്കട്ടില്‍ അധ്യാപനം നടത്തിയ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് ഫെബ്രവരി 3, 4 (ശനി, ഞായര്‍) ദിവസങ്ങളിലാണ് ക്യാമ്പ്. ശത്രുഘ്നന്‍ ആണ് ക്യാമ്പ് ഡയരക്റ്റര്‍.


ശനി 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് എന്‍. പ്രഭാകരന്‍ ഉല്‍ഘാടനം ചെയ്യും. മൈനാ ഉമൈബാന്‍, എകെ അബ്ദുല്‍ ഹക്കീം, കെ. ബാലന്‍, ഡോ: അരുണ്‍ ലാല്‍ മൊകേരി എന്നിവര്‍ സംബന്ധിക്കും.

കെ.വി സജയ് – ചെറുകഥയുടെ ചരിത്രം, ശത്രുഘ്നന്‍ – ചെറുകഥയും സിനിമയും, വിനോയ് തോമസ്‌ – ചെറുകഥയുടെ സൗന്ദര്യശാസ്ത്രം, രാജേന്ദ്രന്‍ എടത്തുങ്കര – ചെറുകഥയും നിരൂപണവും, എം.കെ ഷബിത – ചെറുകഥയിലെ സ്ത്രീസാന്നിധ്യം എന്നിവരുടെ സംസാരങ്ങള്‍  രണ്ട് ദിവസങ്ങളിലായി നടക്കും. ശനി രാത്രി മുഖാമുഖം നടക്കും.

ഞായര്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമ്മേളനം ഖദീജ മുംതാസ് ഉല്‍ഘാടനം ചെയ്യും. പി.കെ പാറക്കടവ്, പി. ഹരീന്ദ്രനാഥ് എന്നിവര്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here