കണ്ണൂരില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ നായനാര്‍ മെമ്മോറിയല്‍ അക്കാദമിയില്‍ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജനുവരി 24 മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റില്‍ എഴുത്തുകാര്‍, കലാകാരന്മാര്‍, രാഷ്ട്രീയ – സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നു തുടങ്ങി 200ല്‍ പരം പ്രമുഖരാണ് പങ്കെടുക്കാന്‍ എത്തുന്നത്. പുസ്തക മേള, സംവാദങ്ങള്‍, ചര്‍ച്ചകള്‍, സാഹിത്യം, സിനിമ, ഭക്ഷ്യമേള, ടൂറിസം മേള, സംഗീതം, നൃത്തം, സാംസ്‌കാരിക സദസ്, കലാപരിപാടികള്‍ തുടങ്ങിയവയെല്ലാമാണ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 29ന് ഫെസ്റ്റ് സമാപിക്കും.