കഥകളി സോദാഹരണ പ്രഭാഷണവും അവതരണവും

0
612

തലശ്ശേരി: കേരള സംഗീത നാടക അക്കാദമി മലയാള വിഭാഗവും ഗവ. ബ്രണ്ണന്‍ കോളേജ് അകം സാംസ്‌കാരിക കൂട്ടായ്മയും സംയുക്തമായി കഥകളി സംഘടിപ്പിക്കുന്നു. കഥകളി അവതരണത്തോടൊപ്പം കഥകളി സോദാഹരണ പ്രഭാഷണവും സെപ്തംബര്‍ 27ന് കോളേജില്‍ വെച്ച് അരങ്ങേറും. കഥ: നളചരിതം രണ്ടാം ദിവസമാണ് അവതരിപ്പിക്കുന്നത്. കോട്ടക്കല്‍ ബാലനാരായണന്‍, കോട്ടക്കല്‍ രാജുമോഹന്‍, കലാനിലയം ഹരി, പനയൂര്‍ കുട്ടന്‍, കൃഷ്ണപ്രവീണ്‍ പൊതുവാള്‍, കോട്ടക്കല്‍ ശിവരാമന്‍, കലാനിലയം പത്മനാഭന്‍, കെ ശശി എന്നീ കലാകാരന്മാരാണ് പരിപാടി അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here