വൈവിദ്ധ്യം, പ്രതിരോധം, അതിജീവനം എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തി മീന മാസ ചൂടിൽ മേട മാസത്തെ വരവേറ്റു കൊണ്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂരിലെ വള്ളുവശ്ശേരി റിസർവ് ഫോറെസ്റ്റിനോട് ചേർന്നുള്ള മിത്രജ്യോതിയുടെ പ്രകൃതി പഠന കേന്ദ്രമായ അളയിൽ ഏപ്രിൽ മാസം 6,7,8,തിയ്യതികളിൽ ആണ് ക്യാമ്പ്.
മാനും മയിലും വിവിധയിനം പക്ഷികളും പാമ്പുകളും, മുയൽ, പന്നി തുടങ്ങിയ കാട്ടു മൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന കാടിന്റെ കുളിരിൽ ഏപ്രിൽ 6നു രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിക്കും. തുടർന്ന് മൂന്നു ദിവസങ്ങളിലായി ചർച്ചകൾ, സംവാദങ്ങൾ, പഠന ക്ലാസുകൾ, പരിശീലനങ്ങൾ, പ്രദർശനങ്ങൾ, കവിതകൾ, നാടകങ്ങൾ, നാടൻ പാട്ടുകൾ, ഗോത്ര വർഗ്ഗ കലകൾ, താള വാദ്യങ്ങൾ, ചിത്ര പ്രദർശനങ്ങൾ എന്നിവ നടക്കും.
വന സംരക്ഷണം, വയൽ രക്ഷ, വിഷ രഹിത ഭക്ഷ്യോദ്പാദനം എന്നിവയായിരിക്കും മുഖ്യ പ്രമേയം. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും, പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകരും കലാ സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. തികച്ചും പ്രകൃതിയോട് ഇണങ്ങിയ ക്യാമ്പ് ആയിരിക്കും നടക്കുന്നത്, അളയിൽ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികളും വന വിഭവങ്ങളും ഉപയോഗിച്ചായിരിക്കും ഭക്ഷണം പാകം ചെയ്യുന്നത്.
അളയെ കുറിച്ച്
ആദിവാസി ഉന്നമനത്തിനും വന സംരക്ഷണത്തിനും അത് പോലെ ലഹരി വസ്തുക്കളുടെ ഉപയോഗങ്ങൾക്കെതിരെയും കൃഷി, പരിസ്ഥിതി,ആരോഗ്യം, കല എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവൃത്തിച്ചു കൊണ്ട് ഒരു പതിറ്റാണ്ട് പിന്നിടുന്ന മിത്രജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള നിലമ്പൂരിലെ പ്രകൃതി പഠന കേന്ദ്രമാണ് അള…
നിർദേശങ്ങൾ
സാഹചര്യങ്ങൾ പരിമിതമായതിനാൽ കുറച്ചു പേരെ മാത്രമേ ഉൾപെടുത്താൻ കഴിയുകയുള്ളൂ. ഒരു കോളേജിൽ നിന്നും പരമാവധി 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ പറ്റുകയുള്ളു. താല്പര്യം ഉള്ളവർ അപേക്ഷ ഫോം ഫിൽ ചെയിതു രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ രേഖയുടെ പകർപ്പും രജിസ്‌ട്രേഷൻ ഫീസും മാർച്ച് മാസം 28 നുള്ളിൽ കോഡിനേറ്റേഴ്‌സിനെ ഏൽപ്പിക്കേണ്ടതാണ്.
> ക്യാമ്പിന് പങ്കെടുക്കുന്നവർ ക്യാമ്പ് കഴിയാതെ കാടിന് പുറത്തു പോവാൻ പാടുള്ളതല്ല.
>ലഹരി വസ്തുക്കളുടെ ഉപയോഗം ക്യാമ്പിൽ കർശനമായി നിരോധിച്ചിരിക്കുന്നു.
>വാഹനങ്ങൾ വനത്തിനകത്തേക്കു പ്രേവേശിപ്പിക്കാൻ പാടുള്ളതല്ല.
>മൊബൈൽ ഫോണിന് കർശന നിയന്ത്രണം ഉണ്ടായിരിക്കും.
>കാടിനോട് ചേർന്നുള്ള ക്യാമ്പ് ആയതിനാൽ ശബ്ദകോലാഹങ്ങൾ ഉണ്ടാകാതെ സഹകരിക്കേണ്ടതുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അജു കോലോത്ത്
ചെയർമാൻ
മിത്രജ്യോതി കേരളം
കോ-ഓർഡിനേറ്റേഴ്‌സ്
ഐശ്വര്യ :9497131804
സാലി :9946959829