സുരേഷ് ഗോപിയുടെ “കാവല്‍ ” തുടങ്ങി

0
177
kaaval-suresh-gopi

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നകാവല്‍കട്ടപ്പനയില്‍ ഇന്ന് ആരംഭിച്ചു. “അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട്എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി  അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ഗുഡ് വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്നു.

ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ  ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞു. ലാൽ ഇതിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഐ എം വിജയൻ, അലൻസിയാർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഛായാഗ്രഹണം നിഖിൽ  എസ് പ്രവീൺ നിർവ്വഹിക്കുന്നു. സംഗീതംരഞ്ജിൻ രാജ്, എഡിറ്റർമൻസൂർ മുത്തൂട്ടി, കലദിലീപ് നാഥ്, മേക്കപ്പ്പ്രദീപ് രംഗൻ, വസ്ത്രാലങ്കാരംനിസ്സാർ, സ്റ്റില്‍സ്മോഹന്‍ സുരഭി, പരസ്യകലഓള്‍ഡ് മങ്കസ്, പ്രൊഡക്ഷൻ കൺട്രോളർസഞ്ജയ് പടിയൂർ, വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here