മേലൂർ വാസുദേവന്റെ “കാട് വിളിച്ചപ്പോൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ജനുവരി 4 ചൊവ്വാഴ്ച) നടക്കുന്നു. 5 മണിക്ക് കൊയിലാണ്ടി ഇ. എം. എസ് സ്മാരക നഗരസഭാ ടൗൺഹാളിൽ നടക്കുന്ന യോഗത്തിൽ അഡ്വ. കെ. സത്യൻ അധ്യക്ഷനാകും. ശ്രീമതി കാനത്തിൽ ജമീല (എം എൽ എ) ഉദ്ഘാടനം നിർവഹിക്കുന്നു. പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ പുസ്തകം പ്രകാശനം ചെയ്യുന്നത് ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ. ശ്രീമതി ഇന്ദുമേനോൻ പുസ്തകം ഏറ്റുവാങ്ങും, പുസ്തക പരിചയപ്പെടുത്തുന്നത് ഡോ. സോമൻ കടലൂർ, ആശംസ: സർവ്വശ്രീ ഡോക്ടർ ഹേമന്ത് കുമാർ (സെക്രട്ടറി പുരോഗമന കലാ സമിതി, കോഴിക്കോട് ജില്ലാ കമ്മിറ്റി), ഇളയിടത്ത് വേണുഗോപാൽ (പത്രാധിപർ ‘ചില്ല’ മാസിക), യു. കെ രാഘവൻ മാഷ്, പി. വേണുമാഷ് (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ) വി. ടി ജയദേവൻ, പ്രേമൻ തറവട്ടത്ത്, എ. സജീവ്കുമാർ
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.