കെ ശിവരാമൻ പുരസ്‌കാരം സതീഷ്. കെ. സതീഷിന്

0
358
satheesh-k-satheesh-athmaonline

നാടകരംഗത്തിനേകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന കെ. ശിവരാമൻ പുരസ്‌കാരത്തിന്, കോഴിക്കോട് കക്കോടി സ്വദേശിയായ നാടകകൃത്ത് സതീഷ്.കെ.സതീഷ് അർഹനായി. മെയ് 24 ന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ, കല്പറ്റ നാരായണനാണ് പുരസ്‌കാരം സമ്മാനിക്കുക.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നാടകരംഗത്ത് സജീവസാന്നിധ്യമായ സതീഷിന്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശ്ശേരി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. റോസ്മേരി പറയാനിരുന്നത്, ദി മാസ്ക് അഥവാ അഭിനന്ദനങ്ങൾ കൊണ്ട് എങ്ങനെ വിശപ്പ് മാറ്റാം, കറുത്ത പക്ഷിയുടെ പാട്ട് എന്നിവയാണ് പ്രധാന രചനകൾ. വിനീതയാണ് ജീവിതപങ്കാളി. ആദിത്ത്, അഥീന എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here