പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ കെ രാമവര്‍മ സാഹിത്യ പുരസ്കാരം മാന്തവാടി സ്വദേശി അഖില്‍ പി ഡോവിഡിന്. അഖിലിന്റെ കണ് കാണിപ്പ് എന്ന ചെറുകഥയ്ക്കാണ് പുരസ്കാരം. എഴുത്തുകാരായ രവിവര്‍മ തമ്പുരാന്, മനോജ് ജാതവേദര്, സുരേഷ് പനങ്ങാട് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരത്തിനുള്ള കഥ തെരഞ്ഞെടുത്തത്. ഞായര്‍ വൈകിട്ട് അഞ്ചിന് പാലസ് വെല്‍ഫെയര്‍ സൊസൈറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന് ജി ആര് ഇന്ദുഗോപന് പുരസ്കാരം സമ്മാനിക്കും. പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റി അംഗവും പന്തളം കൊട്ടാരം കുടുംബാംഗവും പുസ്തക സ്നേഹിയുമായിരുന്ന കെ രാമവര്‍മയുടെ സ്മരണയ്ക്കായി പാലസ് വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാള് ഗവേഷക വിദ്യാര്‍ത്ഥിയാണ് അഖില്‍ പി ഡോവിഡ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല