കെ. പാനൂര്‍ അന്തരിച്ചു

0
346

പാനൂര്‍: പ്രമുഖ ഗ്രന്ഥകർത്താവും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു. 2006-ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിരാമന്‍ പാനൂര്‍ എന്നാണ് യഥാര്‍ത്ഥ നാമം. കേരളത്തിലെ ആഫ്രിക്ക, ഹാ നക്സല്‍ബാരി, കേരളത്തിലെ അമേരിക്ക എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.

കേരളത്തിലെ ആഫ്രിക്ക എന്ന ഒരൊറ്റ കൃതിയിലൂടെ കേരളത്തിലെ ആദിവാസി ജനവിഭാഗത്തെ കുറിച്ചുള്ള വ്യക്തമാ‌യ വിവരങ്ങൾ നൽകിയ വ്യക്തി‌യാണ്. മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്റെ രജിസ്ട്രാറായി നിയമിക്കപ്പെട്ടു. പത്തു വർഷത്തോളം ആ പദവി വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here