ജൂലൈ 28

0
743

2018 ജൂലൈ 28 ശനി
1193 കർക്കടകം 12

ഇന്ന് 

പിള്ളേരോണം

[ചിങ്ങത്തിരുവോണത്തിന്‌ 27 ദിവസം മുൻപുള്ള കർക്കിടകത്തിലെ തിരുവോണമാണ്‌ പിള്ളേരോണമായി ആഘോഷിച്ചുവരുന്നത്‌. പൊന്നോണത്തിന്റെ പൂവിളിയുയരുന്നത്‌ പിള്ളേരോണം മുതൽക്കാണ്‌]

ലോക ഹെപ്പറ്റൈറ്റിസ് ദിനം
[ലോകാരോഗ്യസംഘടനയുടെ 8 പൊതു ജനാരോഗ്യദിനങ്ങളിൽ ഒന്ന്.]

പെറു – സ്വാതന്ത്ര്യ ദിനം
സാൻ മരീനൊ : വിമോചന ദിനം

കാനഡ: കമ്മെമൊറേഷൻ ഓഫ്‌ ഗ്രെയ്‌റ്റ്‌ അഫിവൽ ഡേ
[അക്കാഡിയൻമാരെ പുറത്താക്കിയത് ബ്രിട്ടൻ സമ്മതിച്ചതിന്റെ ഓർമ്മക്കായി ആചരിക്കുന്നു]

1980-90 കാലഘട്ടത്തിൽ നായികാ നടിയായിട്ട് ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും പിന്നീട് ഒരു ഇടവേളക്ക് ശേഷം 2005 ൽ സഹനടിയുടെ രൂപത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ആയിഷ ഝുൽക്കയുടെയും (1972),

രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതിൽ വിജയം കൈവരിച്ചെങ്കിലും ഇതേ യുദ്ധത്തിന്റെ പേരിൽത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശ ധ്വംസകന്റെയും ആരോപണം കൂടി നേരിടേണ്ടി വന്ന പെറുവിലെ രാഷ്ട്രീയനേതാവും മുൻപ്രസിഡണ്ടുമായിരുന്ന ആൽബർട്ടോ കെന്യ ഫ്യൂജിമോറിയുടെയും (1938 ) ,

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ പ്രമുഖൻ വെസ്റ്റ് ഇൻഡീസ് കളിക്കാരനായ ഗാരി സോബേഴ്സിന്റെയും (1936),

മമ്മൂട്ടിയുടെ മകനും മലയാളചലച്ചിത്ര അഭിനേതാവുമായ ദുൽഖർ സൽമാന്റെയും (1986),

തമിഴിലെ ഒരു പ്രമുഖ നടനും രജനികാന്തിന്റെ മകളുടെ ഭർത്താവുമായ ധനുഷിന്റെയും (1983),

ഒരു ഇഗ്ലീഷ് പോപ്പ് ഗായികയും രചയിതാവും റാപ് സിങ്ങറും മോഡലുമായ ഷേർ ലോയ്ഡിന്റെയും (1993) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

വിശുദ്ധ അൽഫോൻസാമ്മ (1910 –1946)
കരിക്കാടൻ കുഞ്ഞാലി (1924 – 1969)
ചാരു മംജുദാർ (1918-1972)
വസുന്ധര കൊംകാലി ( 1940-2015 )
സുനിതി സോളമൻ (1940 -2015)
മഹാശ്വേതാ ദേവി (1926 -2016 )
ജോഹാൻ ബാക്സ് (1685 -1750)
ആൾവാർ ഗുൾസ്റ്റ്രാന്റ് (1862 – 1930)

ജന്മദിനങ്ങള്‍

മേരി ആൻഡേഴ്സൺ ( 1859 -1940 )
മാർസൽ ഡുഷാംപ് (1887 – 1968)
കാൾ പോപ്പർ ( 1902-1994)
ആൽബർട്ട് നമാത്ത്ജീര (1902 –1959)
മെൽബ ഹെർണാണ്ടസ് (1921 –2014)
ഹ്യൂഗോ ഷാവെസ് ( 1958 – 2013)

ചരിത്രത്തിൽ ഇന്ന്

1586 – ബ്രിട്ടനിൽ ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തി

1821 – പെറു: ജോസ് ഡി സാൻ മാർട്ടിൻസ്പെയിനിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി

1914 – ഒന്നാം ലോകയുദ്ധം ആരംഭിച്ചു. സെർബിയക്കെതിരേ ഹംഗറിയും ഓസ്ട്രിയയും യുദ്ധം പ്രഖ്യാപിച്ചു

1933 – സോവിയറ്റ് യൂനിയനുംസ്പെയിനും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചു

1957 – ജപ്പാനിലെ ഇസഹായയിൽ ശക്തിയായ മഴയിൽ 992 പേർ കൊല്ലപ്പെട്ടു

1997 – കേരളത്തിൽ ബന്ദ് നിയമ വിരുദ്ധമാക്കി ഹൈക്കോടതി വിധി

2005 – പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.

2005 – ഇംഗ്ലണ്ടിലെ ബർമിംഗ്‌ഹാമിൽ ടൊർണേഡോ വീശിയടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here