ജൂലൈ 27

0
458

2018 ജൂലൈ 27 വെള്ളി
1193 കർക്കടകം 11

കുമരകം ബോട്ടുദുരന്തത്തിന്‌ ഇന്ന് 16 വയസ്സ്‌

ഇന്ന്

ഗുരു പൂർണ്ണിമ/വ്യാസപൂർണ്ണിമ
വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്.

സമ്പൂർണ്ണ ചന്ദ്രഗ്രഹണം
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം. ഇന്ത്യയുള്‍പ്പെടുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലുമാണ് ഗ്രഹണം ദൃശ്യമാകുക. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44ന് ഇന്ത്യയില്‍ ആരംഭിക്കും

വിയറ്റ്നാം : ഓർമ്മ ദിനം
രക്തസാക്ഷികളെയും യുദ്ധത്തിൽ പരുക്കു പറ്റിയവരെയും ഓർമ്മിക്കുവാൻ ഈ ദിനം ആചരിക്കുന്നത്.

വടക്കൻ കൊറിയ: പിതൃഭൂമി വിമോചനയുദ്ധത്തിന്റെ വിജയ ദിനം
ഫിലിപ്പൈൻസ്: ഇഗ്ലേസ്യ ക്രാസ്റ്റൊ ദിനം
പുർട്ടൊ റിക്കൊ: ജോസ് ബാർബോസ ഡേ

ഇൻഡ്യൻ കലാമൂല്യ സിനിമയുടെ ‘സുപ്പർ സ്റ്റാർ’ എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച സിനിമനടനും, റഗ്ബി കളിക്കാരനും, സംവിധായകനും, തിരക്കഥാകൃത്തും, സാമുഹൃപ്രവർത്തകനും ആയ രാഹുൽ ബോസിന്റെയും (1967)

മറാഠി വംശീയതയിൽ ഊന്നിയ ശിവസേന എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ പാർട്ടിയുടെ സ്ഥാപകനും പിതാവുമായ ബാൽ താക്കറെയിൽ നിന്ന്‌ സ്ഥാനംഏറ്റെടുത്ത ഉദ്ധവ് താക്കറെയുടെയും (1960)

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിലധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള പ്രസിദ്ധ ഗായിക കെ.എസ് ചിത്രയുടെയും (1963)

അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനുമായ പോൾ മൈക്കൽ ലെവിസ്ക്യു എന്ന ട്രിപ്പിൾ എച്ചിന്റെയും (1969),

ആർ.എസ്. പി.യുടെ സമുന്നത നേതാക്കളി ലൊരാളും ദീർഘകാലം സംസ്ഥാന മന്ത്രിയു മായിരുന്ന ബേബി ജോണിന്റെ മകനും, മുൻ മന്ത്രിയും ആർ.എസ്.പി-യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഷിബു ബേബി ജോണിന്റെയും (1963)

എഴുത്തുകാരനും ചരിത്രകാരനും പ്രമുഖഭിഷഗ്വരനും (ഗൈനക്കോളജി) പ്ലാന്ററുമായ ഡോ. കാനം ശങ്കരപ്പിള്ളയുടേയും(1944)ജന്മദിനം


ഓര്‍മ്മദിനങ്ങള്‍

പട്ടം താണുപിള്ള (1885 – 1970)
കാമ്പിശ്ശേരി കരുണാകരൻ ( 1922 – 1977)
വി.പി.ശിവകുമാർ (1947 -1993)
അംജദ് ഖാൻ (1940 -1992 )
വാമൻ ദത്താത്രേയ പട്‌വർദ്ധൻ (1917 – 2007)
ഡോ.എ.പി.ജെ. അബ്ദുൽ കലാം (1931– 2015 )
ജോൺ ഡാൽട്ടൻ (1766 – 1844)
കെവിൻ കാർട്ടർ (1960 -1994)
ബോബ് ഹോപ് (1903 – 2003)

ജന്മദിനങ്ങള്‍

എം.എ. ആന്റണി ( 1919 – 1988)
കൽപ്പന ദത്ത ( 1913 – 1995)
ഡെനിസ് ഡേവിഡോവ് ( 1784-1839)
അലക്സാണ്ടർ ഡ്യൂമാസ്, (ഫിൽസ്) (1824-1895)
ഗിയോസുയെ കാർദുച്ചിയ ( 1835 – 1907)
ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ (1848– 1916)
ഏൺസ്റ്റ് വോൺ ഡോനാനി (1877 -1960 )

ചരിത്രത്തിൽ ഇന്ന്

1972 – എഫ്-15 യുദ്ധവിമാനം ആദ്യമായി പറന്നു.

1976 ജാപ്പാനീസ് മുൻ പ്രധാനമന്ത്രി ടനാക്ക യെ ലോക്ഹീഡ് വിമാന കോഴ കേസിൽ അറസ്റ്റു ചെയ്തു.

2002 – മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക്‌ നിറയെ യാത്രക്കാരുമായി പോയ എ 53 എന്ന് ബോട്ടുമുങ്ങി 15 സ്ത്രീകളും 13 പുരുഷന്മാരും ഒരു പിഞ്ചുകുഞ്ഞുമടക്കം 29 പേർ മരിച്ചു.

കടപ്പാട്: ടി ജി വിജയകുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here