2018 ജൂലൈ 26
1193 കർക്കടകം 10
ഇന്ന്
കാർഗിൽ വിജയ് ദിവസ് !
[60 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ പാകിസ്ഥാൻ പട്ടാളത്തെ തുരത്തി കാർഗിൽ വീണ്ടെടുത്ത ദിവസം രാജ്യമൊട്ടാകെ ‘കാർഗിൽ വിജയദിന’മായി ആചരിക്കുന്നു]
ലൈബീരിയ / മാലിദ്വീപ്: സ്വാതന്ത്യ ദിനം !
ക്യൂബ: ദേശീയ പ്രജാക്ഷോഭ ദിനം !
ബാർബഡോസ്: ദേശീയ സാർത്ഥക ദിനം !
മലയാളം. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ദിവ്യ ഗോപികുമാർ എന്ന അഭിരാമിയുടെയും (1983),
മലയാള ചലച്ചിത്രനടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മിയുടെയും ( 1990) ജന്മദിനം !
ഓര്‍മ്മദിനങ്ങള്‍
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണി ത്തമ്പുരാൻ (1858 – 1926 )
ഡോ. പി.ജെ. തോമസ് (1897 – 1965)
ഐ.കെ. കുമാരൻ (1903 – 1999)
അഭയദേവ് (1913 – 2000)
ടി ആർ(ടിരാമചന്ദ്രൻ) (1944 -2000 )
കീഴ്പ്പടം കുമാരൻ നായർ (1915-2007)
ടി.ഒ. ബാവ (1919 – 2007)
ശാന്ത പി. നായർ (1929 – 2008)
ജി എസ് രാം ചന്ദ് (1927- 2003)
ബിജോയ് കൃഷ്ണ ഹാൻഡിക് (1934– 2015)
ചാൾസ് ആഡംസ് ( 1835 -1902 )
ഇവ പെറോൺ(1919 – 1952)
ജന്മദിനങ്ങള്
രജനികാന്ത സെൻ (1865 – 1910)
തെയ്ബ് മേത്ത ( 1925 – 2009)
കാൾ ഗുസ്താഫ് യുങ്ങ് (1865 – 1961)
ആൽഡസ് ഹക്സിലി ( 1894 – 1963)
ജോർജ്ജ് ബർണാർഡ് ഷാ (1856–1950)
സ്റ്റാൻലി കുബ്രിക് (1928 – 1999)
ചരിത്രത്തില്‍ ഇന്ന്
1847 – പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1856 – ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കുവാൻ അവകാശം നല്‍കിക്കൊണ്ടുള്ള രാജകീയവിളംബരം പുറപ്പെടുവിച്ചു.
1965- മാലദ്വീപ് സ്വതന്ത്രമായി.
1999 – കാർഗിൽ യുദ്ധം അവസാനിച്ചു.