ജൂലൈ 25

0
482

2018 ജൂലൈ 25, ബുധൻ
1193 കർക്കടകം 9

ഇന്ന്

പുർട്ടൊ റിക്കൊ: ഭരണഘടനാ ദിനം!
ടുണിഷ്യ: റിപ്പബ്ലിക് ഡേ !
കോസ്റ്റ റിക്ക : ഗ്വാനാകാസ്തെ ദിനം!
ജമയിക്ക: ദേശീയ ബഹായിദിനം!
ഗലീഷ്യ: ദേശീയദിനം!

ലോകസഭ സ്പീക്കർസ്ഥാനം രാജിവയ്ക്കാനുള്ള പാർട്ടി നിർദ്ദേശം അനുസരിക്കാത്തതിനു പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ സി. പി.ഐ (എം)നേതാവ്‌ സോമനാഥ് ചാറ്റർജിയുടെയും(1929),

ശിരോമണി അകാലിദൾ പാർട്ടിയുടെ നേതാവും പതിനാറാം ലോക്സഭയിലെ ഭക്ഷ്യസംസ്കരണ-വ്യവസായ വകുപ്പ് മന്ത്രിയുമായ ഹർസിമ്രത് കൗർബാദലിന്റെയും(1966),

ലണ്ടനിലെ ബ്രിക്‌ലൈനിൽ പ്രദർശിപ്പിച്ച ‘കം റ്റുഗദർ’, പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡു മൊണ്ഡേ അറബിയിലെ ’25 ഇയേഴ്സ് ഓഫ് അറബിക് ക്രിയേറ്റിവിറ്റി’ ,ടോക്കിയോ മോറി ആർട്ട് മ്യൂസിയത്തിലെ ‘അറബ് എക്‌സ്പ്രസ്’ ,ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നടത്തിയ ‘ഹജ്ജ് ബേർണി ടു ദ ആർട്ട് ഓഫ് ഇസ്‌ലാം’ തുടങ്ങിയ സൃഷ്ടികളുടെ കർത്താവും സൗദി അറേബ്യയിലെ പ്രമുഖ കലാകാരനുമായ അഹ്‌മദ് മാത്തർ അൽ-സിയാദ് അസീറിയുടെയും (1979) ജന്മദിനം!

ഇന്നത്തെ സ്മരണ

ഓര്‍മ്മദിനങ്ങള്‍

എൻ.കെ. ദാമോദരൻ (1909 – 1996)
ഫൂലൻ ദേവി ( 1963 – 2001)
ഡോ.എഫ്.ആർ. ഫരീദി (1932 – 2011)
ചാൾസ് ഡിബ്ഡിൻ ( 1745 – 1814)
സാമുവൽ കോൾറിഡ്ജ് (1772- 1834)
ജെയിംസ് സ്റ്റ്യൂവർട്ട് ബാറി (1789-1865)
ചാൾസ് സ്റ്റാർക് ഡ്രാപെർ  (1901 -1987)
റാൻഡി പോഷ് (1960 – 2008 )
മൈക്കിൾ കകോയാനിസ്  1922 -2011)

ജന്മദിനങ്ങള്‍

ജയൻ ( 1939 -1980)

ജയന്‍: ആരാധനയില്‍ ജ്വലിക്കുന്ന മുഖം

കരമന ജനാർദ്ദനൻ നായർ (1936- 2000)
താരാശങ്കർ ബന്ദോപാധ്യായ ( 1898 -1971)
ശെമ്മങ്കുടി ശ്രീനിവാസ അയ്യർ (1908 – 2003)
ജിം കോർബറ്റ് (1875 -1955)
മാക്സ് ഡൗതെൻഡി (1867 -1918 )

ചരിത്രത്തിൽ ഇന്ന് 

1894 ചൈനയുടെ ഒരു യുദ്ധക്കപ്പൽ ജപ്പാൻ ആക്രമിച്ചതിനു പുറകേ ആദ്യ ചൈന-ജപ്പാൻ യുദ്ധം ആരംഭിച്ചു.

1907 – കൊറിയ ജപ്പാന്റെ സാമന്തരാജ്യമായി.

1908 – ‘അജിനൊമോട്ടൊ’ കമ്പനി ജപ്പാനിൽ സ്ഥാപിതമായി.

1920 – അറ്റ്ലാന്റികിനു കുറുകേയുള്ള ആദ്യ ഉഭയദിശാ റേഡിയോ പ്രക്ഷേപണം നടന്നു.

1973 – സോവിയറ്റ് യൂണിയന്റെ ‘മാർസ് 5’ ശൂന്യാകാശപേടകം വിക്ഷേപിച്ചു.

1978 – ആദ്യ ടെസ്റ്റ്‌ട്യൂബ്‌ ശിശു ‘ലൂയി ബ്രൗൺ’ ജനിച്ചു.

1997 – കെ.ആർ. നാരായണൻ ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായി സ്ഥാനമേറ്റു.

2007 – പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിതയായി സ്ഥാനമേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here