Homeസിനിമജയന്‍: ആരാധനയില്‍ ജ്വലിക്കുന്ന മുഖം

ജയന്‍: ആരാധനയില്‍ ജ്വലിക്കുന്ന മുഖം

Published on

spot_img

നിധിന്‍ വി.എന്‍.

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹീറോ ആയിരുന്നു കൃഷ്ണന്‍ നായര്‍ എന്ന ജയന്‍. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇന്ന് 79 വയസ്സാകുമായിരുന്നു. മാധവവിലാസം വീട്ടിൽ മാധവൻപിള്ളയുടെയും ഓലയിൽ ഭാരതിയമ്മയുടെയും മകനായി 1939 ജൂലൈ 25-ന് കൊല്ലം ജില്ലയിലെ തേവള്ളിയില്‍ ജയന്‍ ജനിച്ചു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുന്നു ജയൻ. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന്‍, അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം നേടുകയായിരുന്നു. ഇന്ത്യൻ നാവികസേനയിലെ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ആയിരുന്നു അദ്ദേഹം.

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അമ്മാവന്റെ മകളായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു അന്നതാണ് വാസ്തവം. ഭാവാഭിനയത്തിൽ മികവു പുലർത്തിയതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെ ജനം ആവേശപൂർവ്വം നെഞ്ചിലേറ്റി. മലയാള സിനിമയിലെ നായകന്മാർക്കില്ലാതിരുന്ന ഗാംഭീര്യമുള്ള ശബ്ദത്തില്‍, വളരെ സ്വാഭാവിക സംഭാഷണങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മനംകവരാന്‍ അദ്ദേഹത്തിനായി. ജയന്റെ ഉള്ളിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ അദ്ദേഹത്തിനുവേണ്ടി മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടോ ആനയോടോ ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ അദ്ദേഹത്തിന് ഒട്ടും ഭയമുണ്ടായിരുന്നില്ല. ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

1974 മുതൽ 1980 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് “പൂട്ടാത്ത പൂട്ടുകൾ” എന്ന തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്‍ അഭിനയിച്ച 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. അങ്ങാടി എന്ന ചിത്രത്തിലൂടെയാണ് ജയന്‍ ജനകീയ നടനായിമാറുന്നത്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് കയ്യടിച്ചു പോയവരില്‍ പുതുതലമുറ കൂടിയുണ്ടാകും. അച്ഛന് ജയനോടുള്ള ഇഷ്ടമാണ് ആ നടനെ അറിയാന്‍ പ്രേരിപ്പിച്ചത്. ഓരോ സിനിമയിലെയും ചെറുതും, വലുതുമായ വേഷങ്ങള്‍ തന്മയത്വത്തോടെ അദ്ദേഹം അഭിനയിച്ചു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. ജയനിരുന്ന  സിംഹാസനം എന്നും ഒഴിഞ്ഞുകിടക്കുന്നു.

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ അകാലമൃത്യുവടഞ്ഞത്. 41 വയസ്സേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. ജയന്റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ ‘ദീപ’ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു.

ഐ.വി. ശശി സംവിധാനം ചെയ്ത് 1980-ല്‍ പുറത്തിറങ്ങിയ ‘അങ്ങാടി’യിലെ ‘കണ്ണും കണ്ണും തമ്മില്‍ തമ്മില്‍’ , ‘ലൗവ്‌ ഇൻ സിംഗപ്പൂർ’ എന്ന ചിത്രത്തിലെ ‘ചാം ചച്ച ചൂം ചച്ച’, 1978 പുറത്തിറങ്ങിയ ‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രത്തിലെ ‘കാറ്റും ഈ കാടിന്റെ കുളിരും’, 1981-ൽ എ.ബി. രാജ് സംവിധാനം ചെയ്ത ‘അഗ്നിശര’ത്തിലെ ‘പൂ ചിരിച്ചു’, 1980-ൽ പുറത്തിറങ്ങിയ ‘ദീപം’ എന്ന ചിത്രത്തിലേ ‘ദൂരേ പ്രണയകവിത’, 1980-ൽ ഐ.വി.ശശി സംവിധാനം ചെയ്ത ‘കരിമ്പന’യിലെ ‘പ്രണയം വിതുമ്പും’, ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘ഇടിമുഴക്കം’ എന്ന ചിത്രത്തിലെ ‘കാലം തെളിഞ്ഞു’ എന്നിങ്ങനെ ഒട്ടനവധി ഗാനങ്ങൾ ജയൻ അനശ്വരമാക്കിയിട്ടുണ്ട്. ആണത്തത്തിന്റെ ജ്വലിക്കുന്ന നേര്‍കാഴ്ചകളായിരുന്നു അദ്ദേഹം ഒരുക്കിയതെല്ലാം. 2011-ൽ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ ജയനെ പുനർനിർമ്മിച്ച് അവതാരം എന്ന ചിത്രത്തിൽ നായകനായി അവതരിപ്പിക്കുകയുണ്ടായി. അത്രമേല്‍ മലയാളി ജയനെ സ്നേഹിച്ചിരുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...