2018 ജൂലൈ 23, തിങ്കൾ
1193 കർക്കടകം 7
ഇന്ന്
ഹെയ്ൽ സെലാസ്സി ജന്മദിനം: എത്യോപ്യ – രസ്താഫറി
ഇൻഡോനേഷ്യ: ശിശു ദിനം
പപ്പുവ ന്യു ഗിനി: ദേശീയ ഓർമ്മ ദിനം
ഓമാനിൽ നവോത്ഥാന ദിനം
ഈജിപ്റ്റിൽ വിപ്ലവ ദിനം
തമിഴ് നായകനടൻ ‘സൂര്യ’ എന്നപേരിൽ അറിയപ്പെടുന്ന ശരവണൻ സൂര്യ ശിവകുമാറിന്റെയും (1975),
തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും പ്രായ കുറഞ്ഞസംവിധായകരിൽ ഒരാളും തിരക്കഥാകൃത്തും നിർമ്മാതാവുമായ കാർത്തിക്ക് നരേന്റയും (1994),
ചരിത്രകാരൻ, പ്രക്ഷേപകൻ, ഡോക്യുമെന്ററി ഫിലിംമേക്കർ എന്നീനിലകളിൽ അറിയപ്പെടുന്ന മൈക്കിൾ ഡേവിഡ് വു ഡിന്റെയും(1948),
ഒരു മുൻ വൈറ്റ്‌ഹൗസ് ഇന്റേണും മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള ‘അവിഹിത ബന്ധ’ത്തന്റെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തിയുമായ മോണിക്ക സാമില്ലെ ലെവിൻസ്കിയുടെയും(1973),
ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടനും ഗായകനും സംഗീത സംവിധായകനുമായ ഹിമേഷ് രേഷാമിയയുടെയും(1973) ജന്മദിനം.
ഓർമ്മദിനങ്ങൾ
ദേവകി ഗോപീദാസ് (1918 -1973)
മേക്കൊല്ല പരമേശ്വരന്‍പിള്ള (1907 -1991)
ഡോ.മുഹ്‌യിദ്ദീൻ ആലുവായ് (1925 -1996)
ഇ.കെ ദിവാകരന്‍പോറ്റി (1918 – 2005)
പ്രൊഫ. എ. ശ്രീധരമേനോൻ (1925 – 2010)
ക്യാപ്റ്റൻ ലക്ഷ്മി (1914 – 2012 )
മെഹമൂദ് (1932 – 2004)
മുഹമ്മദ് സഹീർ ഷാ (1914 – 2007)
യുള്ളിസസ് എസ്. ഗ്രാന്റ് ( 1822 – 1885)
സാലി റൈഡ് (1951 – 2012)
ജന്മദിനം
ശ്രീമൂലനഗരം വിജയൻ ( 1933-1992)
ചന്ദ്രശേഖർ ആസാദ് (1906 – 1931)
ബാൽ ഗംഗാധർ തിലക് ( 1856 –1920)
ചരിത്രത്തിൽ ഇന്ന്
1793 – പ്രഷ്യ, ജർമൻ നഗരമായ മൈന്റ്സ് കീഴടക്കി.
1840 – ആക്ട് ഓഫ് യൂണിയൻ പ്രകാരം കാനഡ പ്രവിശ്യ രൂപവത്കരിക്കപ്പെട്ടു.
1903 – ഫോർഡ് മോട്ടോർ കമ്പനി അവരുടെ ആദ്യത്തെ കാർ വിറ്റു.
1929 – ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് വിദേശി വാക്കുകളുടെ പ്രയോഗം നിരോധിച്ചു.
1942 – രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലർ ‘ഓപ്പറേഷൻ എഡിൽവെയ്സ്’ ഒപ്പുവച്ചു.
1968 കോഴിക്കോട് സർവ്വകലാശാല നിലവിൽ വന്നു.
സാഹിത്യ അക്കാദമി ജേതാവ് ടി ജി വിജയകുമാറിന്‍റെ പംക്തി