2018 ജൂലൈ 20 വെള്ളി
1193 കർക്കടകം 4
ഇന്ന്
ഇന്റർനാഷണൽ ചെസ്സ് ഡേ
ലോക ചെസ്സ് സംഘടന (FEDE) യുടെ സ്ഥാപനദിനമായ (1924) ഇന്ന് ‘അന്തരാഷ്ട്ര ചതുരംഗ’ദിനമായി ആചരിക്കുന്നു
കോസ്റ്റോറിക്ക : എഞ്ചിനീയർസ് ഡേ
കൊളംബിയ: സ്വാതന്ത്ര്യ ദിനം
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് : വൃക്ഷാരോപണ ദിനം
ഹൊൺഡുറാസ്: ലെംപീര ഡേ (ഹൊണ്ഡുറൻ നാണയം)
ഓര്‍മ്മദിനങ്ങള്‍
കല്ലൂർ ഉമ്മൻ ഫിലിപ്പോസ് (1838 -1880 )
എൻ. ശ്രീകണ്ഠൻനായർ ( 1915 -1983)
ശ്രീ ചിത്തിര തിരുനാൾ ( 1912 – 1991)
ജസ്റ്റിസ്. അന്നചാണ്ടി (1905 -1996)
ശാരദാദേവി (1853 – 1920)
ബട്ടുകേശ്വർ ദത്ത് (1910-1965)
ഗീതാ ദത്ത് ( 1930 – 1972)
ഖുർഷിദ് അലംഖാൻ (1919 – 2013)
ഹാഷിം അൻസാരി (1920- 2016)
ഫെലിക്സ് ദ്സിർഷീൻസ്കി (1877–1926)
മാർക്കോണി (1874- 1934)
ബ്രൂസ് ലീ ( 1940 – 1973)
ജന്മദിനങ്ങള്‍
നസീറുദ്ദിൻ ഷാ (1950)
ആർ. ഈശ്വരപിള്ള (1854)
കപ്പന കൃഷ്ണമേനോൻ ( 1895- )
എം.കെ. കൃഷ്ണൻ (1917 -1995 )
കെ ടി ജോർജ്ജ് (1929-1972)
കെ.എം. ജോർജ്ജ് (1929 -1976)
ഉണ്ണികൃഷ്ണൻ പുതുർ (1933 – 2014)
രാജേന്ദ്രകുമാർ (1929 – 1999)
അലക്സാണ്ടർ (356-323 ബി.സി)
ഗ്രിഗർ മെൻഡൽ ( 1822-1884 )
എഡ്‌മണ്ട് ഹിലാരി ( 1919 – 2008 )
ഫ്രാൻസ് ഫാനൻ ( 1925-1961)
ചരിത്രത്തിൽ ഇന്ന്
1810 – ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1871 – ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
1903 – ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
1917 – അലക്സാണ്ടർ കെറെൻസ്കി റഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
1935 – ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെ ത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
1940 – ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി.
1944 – ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
1947 – ബർമ്മയിലെ പ്രധാനമന്ത്രിയായിരുന്ന ‘യു ഓങ് സാനേ’യും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന ‘യു സോ’യേയും മറ്റു പത്തൊമ്പതുപേരേയും അറസ്റ്റുചെയ്തു.
1948 – ഗ്രന്ഥലോകം മാസിക ആരംഭം.
1949 – പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
1951 – ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കുകൊള്ളവേ വധിക്കപ്പെട്ടു..
1960 – ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
1969 – അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
1973 – ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്നവഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
1976 – വൈക്കിംഗ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
1976 – വിയറ്റ്നാം യുദ്ധം: അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി.
സാഹിത്യ അക്കാദമി ജേതാവ് ടി ജി വിജയകുമാറിന്‍റെ പംക്തി