കിനാവ് പോലെ നിള

0
1385

നിധിന്‍ വി.എന്‍.

‘അമ്മേ നിളേ നിനക്കെന്തു പറ്റി

മനസ്സിന്റെ ജാലക കാഴ്ചകള്‍ വറ്റി

കണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍

കാ‍ലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി’- (നിള, ഗിരീഷ് പുത്തഞ്ചേരി)

‘അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍, അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം’ എന്ന് എം.ടി. വാസുദേവന്‍ നായര്‍
കുറിച്ച നിള. കണ്ണീരുപോലെ മെലിഞ്ഞ ഏകാകിയായ പുഴ. പുഴയിലെ ‘കവിയുടെ കാല്പാടുകള്‍’ മാഞ്ഞിരിക്കുന്നു. അസ്ഥികളില്‍ മരണം ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ആല്‍ബിന്‍ രാജ് സംവിധാനം ചെയ്ത ‘കിനാവ് പോലെ നിള’ എന്ന ഡോക്യുമെന്ററി നിളയുടെ കഥ പറയുന്നു. ആ കഥകളില്‍ എവിടെയും പുഴയുടെ താണ്ഡവാവസ്ഥ കാണാന്‍ കഴിയില്ല. മറിച്ച് വേദനയുടെ, കണ്ണീരിന്റെ പാഠങ്ങളെ വരച്ചിടുന്നു.

ഒരു മഴക്കാലത്തിനപ്പുറം നമ്മെ കാത്തിരിക്കുന്ന വേനലുകളില്‍ നമ്മള്‍ അഭയം തേടാറുള്ള, നമ്മേപോലെ ഒട്ടനവധി ജീവനുകള്‍ അഭയം തേടുന്ന ഒരുപുഴ വറ്റുമ്പോള്‍ ദാഹനീര് മാത്രമല്ല, ഒരു സംസ്കാരം കൂടിയാണ് വറ്റിപോകുന്നത്. മഴയുടെ കുളിരില്‍ ഒന്ന് പൊള്ളുന്നത് നല്ലതായിരിക്കും. വന്ന് തൊടുന്നത് യാഥാര്‍ഥ്യങ്ങള്‍ മാത്രമാണെല്ലോ?

ഷോല ലോഹിത്തിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളെ എഡിറ്റ് ചെയ്തിരിക്കുന്നത് അജിത്ത് ജോസഫാണ്. സനിക മാനുവല്‍ ആണ് ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പുഴയുടെ വേദനയിലേക്കുള്ള സഞ്ചാരം ഒരു വിചിന്തനത്തിന് നിങ്ങളെ പ്രാപ്തരാക്കും.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here