കണ്ണൂര്‍: മലബാര്‍ മേഖലയില്‍ ഗാനമേളകളിലൂടെ പ്രശസ്‌തനായ ഗായകന്‍ ജോയ് പീറ്ററിനെ വ്യാഴാഴ്‌ച രാത്രിയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി ചേലൂര്‍ സ്വദേശിയാണ്. തലശേരി മാക്കുട്ടം റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മാഹി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ഈങ്ങയിൽപീടിക അനുഗ്രഹിൽ ജോയ് പീറ്റർ ഗാനമേള വേദിയിലെത്തുന്നത്. 90കളിൽ തമിഴ് ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ടായിരുന്നു.
ഭാര്യ റാണി പീറ്ററും ഗായികയാണ്. മക്കൾ: ജിതിൻ, റിതിൻ.