ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് Joaquin phoenix നടത്തിയ പ്രസംഗം

1
316
joaquin-oscars

ജോക്കർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് Joaquin phoenix നടത്തിയ പ്രസംഗം.

പരിഭാഷ: സനൽ ഹരിദാസ്

ഞാനിപ്പോൾ വളരെയേറെ കൃതജ്ഞതയോടെയാണുള്ളത്. എന്നോടൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ടവരെക്കാളുമോ  ഈ മുറിയിലെ മറ്റാരെക്കാളുമോ  ഉയർന്നവനായി എനിക്ക് സ്വയം തോന്നുന്നില്ല. കാരണം നാം ഒരേ സ്നേഹം പങ്കിടുന്നു. സിനിമയോടുള്ള സ്നേഹമാണത്. പ്രകാശനത്തിന്റെ ഈ മാതൃക(സിനിമ) എനിക്ക് അസാമാന്യമായ ഒരു ജീവിതം നൽകി. ഇതുകൂടാതെ ഞാനെവിടെയായിരിക്കുമെന്ന് എനിക്കറിയില്ല.

പക്ഷേ ഈ മേഖലയിലെ മറ്റനേകർക്കെന്നപോലെ സിനിമ എനിക്ക് നൽകിയ സമ്മാനം,  ശബ്ദമില്ലാത്തവർക്കായി ഞങ്ങളുടെ ശബ്ദം ഉപയോഗിക്കാനുള്ള അവസരമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പൊതുവായി അഭിമുഖീകരിക്കുന്ന പരിതാപകരമായ പ്രശ്നങ്ങളെക്കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു.

sanal-haridas
സനൽ ഹരിദാസ്

ചില നേരങ്ങളിൽ വിവിധങ്ങളായ കാരണങ്ങളെ വിജയിക്കുന്നതായി ഞങ്ങൾക്ക് തോന്നുന്നു. അല്ലെങ്കിൽ തോൽപ്പിക്കപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാനത് പൊതുവായി കാണുകയാണ്. ഞങ്ങൾ സംസാരിക്കുന്നത് ലിംഗപരമായ അസമത്വത്തെക്കുറിച്ചോ,  മതത്തെക്കുറിച്ചോ,  ക്വീർ  അവകാശങ്ങളെക്കുറിച്ചോ, തദ്ദേശീയമായ അവകാശങ്ങളെക്കുറിച്ചോ,  മൃഗങ്ങളോടുള്ള നീതിയെക്കുറിച്ചോ  ആയിരുന്നാലും, ഞങ്ങൾ സംസാരിക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ്.

ബദാം തീർന്നുപോയി. ക്ഷീര ശാല ഒരു ദുരന്തമാണ്. നാം അപ്പോൾ എന്ത് പാൽ കുടിക്കണം? ഒരു രാഷ്ട്രം,  ഒരു ജനത, ഒരു വംശം,  ഒരു ലിംഗഭേദം, ഒരു സ്പീഷീസ്, ആധിപത്യം സ്ഥാപിക്കാനുള്ള അവകാശം,  ശിക്ഷാഭീതിയില്ലാതെ മറ്റൊരാളെ ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യൽ,  എന്നീ വിശ്വാസങ്ങൾക്ക് എതിരായുള്ള പോരാട്ടത്തെകുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.

നമ്മൾ പ്രാകൃതികമായ ലോകത്തു നിന്നും വളരെയേറെ വിച്ചേദിക്കപ്പെട്ടിരിക്കുന്നതായി ഞാൻ കരുതുന്നു. നമ്മിൽ പലരും അഹംബോധ കേന്ദ്രിതമായ ഒരു ലോകവീക്ഷണത്തെ പ്രതി അപരാധികളാണ്, പ്രപഞ്ചത്തിന്റെ കേന്ദ്രം നാമാണെന്ന് നമ്മൾ വിശ്വസിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ലോകത്തേക്ക് ചെന്ന് നമ്മൾ വിഭവങ്ങൾക്കായി അതിനെ കൊള്ളയടിക്കുന്നു. ഒരു പശുവിനെ കൃത്രിമ ബീജസങ്കലനം നടത്താനും, അവളുടെ കുഞ്ഞിനെ മോഷ്ടിക്കാനും അർഹതയുള്ളവരായി നാം നമ്മെ കരുതുന്നു. അതിതീവ്രമായ വേദനയാലുള്ള അവളുടെ കരച്ചിലിനിടയിലും അത് നീതീകരിക്കപ്പെടുന്നു. കിടാവിനെ കരുതി അവൾ ചുരത്തുന്ന പാൽ നമ്മൾ കാപ്പിയിലും ഭക്ഷ്യധാന്യങ്ങളിലും  ചേർക്കുന്നു.

വ്യക്തിഗത പരിവർത്തനം എന്ന ആശയത്തെ നമ്മൾ ഭയപ്പെടുന്നു. കാരണം,  എന്തെങ്കിലും ത്യജിക്കേണ്ടിവരുമെന്ന് നമ്മൾ കരുതുന്നു, എന്തെങ്കിലും വിട്ടുകൊടുക്കേണ്ടി വരുമെന്ന്. പക്ഷേ മനുഷ്യർ തങ്ങളുടെ പരമാവധിയിൽ വളരെയേറെ സർഗപരമായ ഒരു കണ്ടെത്തലാണ്. വിവേക ശൂന്യരായ എല്ലാ മനുഷ്യർക്കും,  പ്രകൃതിക്കും പ്രയോജനകരമായ; പരിവർത്തനോന്മുഖമായ വ്യവസ്ഥകൾ നിർമ്മിക്കാനും വികസിപ്പിക്കാനും നടപ്പിലാക്കുവാനും നമുക്ക് കഴിയും.

എന്റെ ജീവിതകാലത്തുടനീളം ഞാനൊരു അപഹാസ്യനായിരുന്നു. സ്വാർത്ഥനായിരുന്നു. ചില സമയങ്ങളിൽ  ക്രൂരമായിരുന്നു. ഒന്നിച്ചു ജോലി ചെയ്യാൻ പ്രയാസമുള്ളവനായിരുന്നു. ഈ മുറിയിലെ നിങ്ങളിൽ പലരും രണ്ടാമതൊരവസരം എനിക്ക് തന്നതിൽ ഞാൻ നന്ദിയുള്ളവനാണ്. നമ്മൾ പരസ്പരം പിന്തുണയ്ക്കുമ്പോഴും നമ്മുടെ മുൻകാല പിഴവുകൾ പരസ്പരം റദ്ദാക്കാതെ തന്നെ പരസ്പരം വളരാൻ സഹായിക്കുമ്പോഴും, നമ്മൾ പരസ്പരം താന്തങ്ങളിൽ അറിവ് നിർമ്മിക്കുമ്പോഴും, നാം പരസ്പരം വിടുതലിലേക്ക് നയിക്കുമ്പോഴുമാണ് നമ്മൾ ഏറ്റവും മികച്ചവരായിരിക്കുന്നതെന്ന് ഞാൻ കരുതുന്നു.

എന്റെ സഹോദരൻ അവന്  17 വയസ്സുള്ളപ്പോൾ ഈ വരിയെഴുതി അവൻ പറഞ്ഞു: “സ്നേഹസഹിതനായി രക്ഷയിലേക്കു പായുക. സമാധാനം പിൻതുടരും”

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here