വടകര: ജിനേഷ് മടപ്പള്ളിയുടെ നാലാമത്തെ കവിതാ സമാഹാരം ‘രോഗാതുരമായ സ്നേഹത്തിന്‍റെ 225 കവിതള്‍’ കഥാകൃത്ത് ഉണ്ണി. ആര്‍ പ്രകാശനം ചെയ്തു. ട്രാന്‍സ്ജെണ്ടര്‍ ആക്ടിവിസ്റ്റ് വിജയരാജമല്ലിക ആദ്യ പ്രതി ഏറ്റുവാങ്ങി. ബുധനാഴ്ച്ച ടൌണ്‍ഹാളില്‍ നിറഞ്ഞ സദസ്സിനെ മുന്‍ നിര്‍ത്തിയായിരുന്നു ചടങ്ങ്. വിക്ടറി കള്‍ച്ചറല്‍ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.
ജിനേഷ് നിഷ്കളങ്കനായ കവി ആണെന്നും ആ ആത്മാര്‍ത്ഥ തന്നെ അത്ഭുതപെടുത്തി എന്നും ഉണ്ണി. ആര്‍ അഭിപ്രായപെട്ടു. ഉടലിന് പ്രാധാന്യം നല്‍ക്കുന്ന തന്നെ പോലെ ഉള്ളവര്‍ക്ക് ഇങ്ങനെ എഴുതാന്‍ സാധിക്കില്ല. ജിനേഷിന്റെ കവിതകള്‍ ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതാണ്. ഒരു കവിതാ പ്രകാശന ചടങ്ങില്‍ ഇങ്ങനെ നിറഞ്ഞ സദസ്സ് വടക്കോട്ട് മാത്രമേ കാണുകയുള്ളൂ. തെക്കന്‍ കേരളത്തില്‍ നിന്ന് വരുന്ന എനിക്ക് ഇത് ഒരു അത്ഭുതമാണ്. പ്രകാശനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മടപ്പള്ളി കോളേജിലെ അധ്യാപകനും പ്രമുഖ നിരൂപകനും ആയ സജയ്. കെ. വി പുസ്തക പരിചയം നടത്തി. അശാന്തമായ ലോകത്ത് പ്രണയത്തില്‍ അഭയം തേടി പരാജയപെടുന്ന, സംതൃപ്തനല്ലാത്ത കാമുകനാണ് കവിതകളില്‍ ഉടനീളം സംസാരിക്കുന്നത് എന്ന് സജയ്. കെ. വി അഭിപ്രായപെട്ടു.
കെ.ടി ദിനേശന്‍ മാസ്റര്‍ അധ്യക്ഷത വഹിച്ചു. കവിയും മടപ്പള്ളി കോളേജ് മലയാളം വിഭാഗം മേധാവിയുമായ വീരാന്‍ക്കുട്ടി, എഴുത്തുകാരായ നന്ദനന്‍ മുള്ളമ്പത്ത്, ലിജീഷ് കുമാര്‍, സീന. കെ.പി, ഷിജു. ആര്‍, റിബേഷ്. എം, എം.വി ദാസന്‍, സജിത്ത് കല്ലിടുക്കില്‍, കെ.പി ലിജികുമാര്‍, റിനീഷ് ആര്‍. എന്നിവര്‍ സംസാരിച്ചു. ജിനേഷ് മടപ്പള്ളി പ്രതിസ്പന്ദം നടത്തി. വിദ്യാര്‍ഥി പബ്ലിക്കേഷന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
(ഫോട്ടോ കടപ്പാട്: ശ്രീനി വടകര)