അവർ കടന്നു പോകുന്നതിന് മുൻപ്: ജിമ്മി നെൽസൺ

0
644

അരുൺ കെ ഒഞ്ചിയം

ബ്രിട്ടനിൽ നിന്നുള്ള ഒരു പ്രശസ്ത ഫോട്ടോഗ്രാഫറാണ് ജിമ്മി നെൽസൺ. തന്റെ ക്യാമറ അതുല്യമായ സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ഉപകരണമാണെന്ന് ജിമ്മി വിശ്വസിച്ചു.

തദ്ദേശീയമായ സംസ്‌കാരങ്ങൾ പകർത്തുകയും അതിനുവേണ്ടി ലോകത്തിലെ ഏറ്റവും ഒളിഞ്ഞു കിടക്കുന്ന കോണുകളിൽ അദ്ദേഹം എപ്പോഴും സഞ്ചരിച്ചുകൊണ്ടിരുന്നു. ജിമ്മിയുടെ ഏറ്റവും വലിയ സ്വപ്നം തന്റെ ഫോട്ടോഗ്രാഫിയിലൂടെ ലോകത്തിലെ തദ്ദേശ സ്വയം ഭരണ സംസ്കാരത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ്. അദ്ദേഹം ഒരു നരവംശ ശാസ്ത്രജ്ഞനല്ല പരമ്പരാഗത സംസ്കാരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളെ അഭിസംബോധന ചെയ്യാൻ അദേഹത്തിന് കഴിഞ്ഞു എന്ന് വരില്ല, പക്ഷെ ക്യാമറ ഉപയോഗിച്ച് അത്തരം ജീവിതങ്ങളെ അത്ഭുതകരമാം വിധം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

അഫ്ഗാനിസ്ഥാനിലെ റഷ്യൻ ഇടപെടൽ മുതൽ നമ്മുടെ കശ്‌മീർ വിഷയം വരെ വാർത്താ പ്രാധാന്യം നൽകി ജിമ്മി ലോകത്തിനുമുന്‍പില്‍ എത്തിച്ചു. ഒരു രാഷ്ട്രീയക്കാരൻ ഒരു ജനതയുടെ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു, അതിലും ശ്രദ്ധയോടെ ജിമ്മി തന്റെ ക്യാമറ ഉപയോഗിച്ച് ആ ജീവിതങ്ങളെ വരച്ചു കാട്ടുന്നു.

2013ൽ ജിമ്മി “Before They Pass Away” (അവർ കടന്നു പോകുന്നതിന് മുൻപ്) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. തന്റെ യാത്രകളിൽ കണ്ടുമുട്ടിയ ജനങ്ങളെ ഒരു ഡോക്യുമെന്ററി സത്യത്തിനപ്പുറത്ത് കൂടുതൽ വ്യക്തതയോടെ ഈ പുസ്തകത്തിൽ ചിത്രീകരിച്ചു. ആഗോളവൽകരണത്തോടെ ലോകത്തിലെ ഗോത്ര വർഗ്ഗ സമൂഹങ്ങളിൽ അവരുടെ ജീവിതശൈലികൾ, കലാ പാരമ്പര്യങ്ങൾ എന്നിവയ്ക്ക് എങ്ങനെ മാറ്റം സംഭവിച്ചു എന്ന് ജിമ്മി ഈ പുസ്തകത്തിൽ വരച്ചു കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here