നിധിൻ. വി.എൻ
ഹൈറേഞ്ചിന്റെ എഴുത്തുകാരനായ ജിജോ രാജകുമാരിയുടെ അഞ്ചാമത് പുസ്തകത്തിന്റെ പ്രകാശനം രാജാക്കാട്ടിൽ നടന്നു. രക്തനോവുകൾ എന്ന കവിതാ സമാഹാരം വിരൽ മാസികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ പുറത്തിറങ്ങുന്ന ഏറ്റവും ചെറിയ പുസ്തകമെന്ന പ്രത്യേകതയും രക്തനോവുകൾക്ക് ഉണ്ട്.നാൽപ്പത്തിയഞ്ച് കവിതകൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകത്തിന് മൂന്നിഞ്ച് മാത്രമാണ് വലുപ്പം. ഇന്നിന്റെ തിരക്കുകൾക്കിടയിൽ പുസ്തകങ്ങൾ വായിക്കാൻ കഴിയാത്ത പുതിയ തലമുറയിലേയ്‌ക്ക് കുറഞ്ഞ വാക്കുകളിലൂടെ ആശയങ്ങൾ പങ്കുവെക്കാനുള്ള ശ്രമമാണ് രക്തനോവുകൾ. രാജാക്കാട് പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ആന്റണി മുനിയറ, രാജക്കാട് എസ് ഐ പി.ഡി അനൂപ് മേനോന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു.