ജ്വല്ലറി ഡിസൈൻ മത്സരത്തിൽ പങ്കെടുക്കാം

0
315
jewellery-design-competition-wp

കേരളത്തിൽ  ഉടൻ പ്രവർത്തനം ആരംഭിക്കുന്ന Exclusive Designer jewellery ആയ LENKARA- The Soul Jewelry ഇതാദ്യമായി Online Jewellery Design Contest സംഘടിപ്പിക്കുന്നു. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്  വിജയികളെ കാത്തിരിക്കുന്നത്. സ്ത്രീ-പുരുഷ ഭേദമെന്യേ ഏതു പ്രായക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾ അണിയാൻ  ആഗ്രഹിക്കുന്ന അല്ലെങ്കിൽ  നിങ്ങൾക്ക്  ഇഷ്ടപ്പെട്ട ഒരു ആഭരണം വ്യത്യസ്തമായ  theme ലും style ലും അവതരിപ്പിക്കാം. Hand sketch ആയോ കമ്പ്യൂട്ടർ software ഉപയോഗിച്ചോ  ഡിസൈൻ തയ്യാറാക്കാവുന്നതാണ്. നെക്ക്ലെസ്, ചോക്കർ, വള, പെൻഡെന്റ്,  കൊലുസ്, മോതിരം  തുടങ്ങി  ഏതു തരം ആഭരണങ്ങളും രൂപകല്പന ചെയ്യാം. പരമ്പരാഗത  ഇന്ത്യൻ ഡിസൈനുകൾക്കും വെസ്റ്റേൺ ഡിസൈനുകൾക്കും ഫ്യൂഷൻ ശൈലികൾക്കും   ക്രിയേറ്റീവിറ്റിയുടെ പുതുമ സമ്മാനിച്ചാൽ  നിങ്ങളുടെ ഡിസൈനും  ആഭരണ പ്രേമികളെ  ആകർഷിക്കും. പ്രശസ്തമായ ഡിസൈനുകളെ  അനുകരിക്കാതെ നിങ്ങളുടെ  സ്വന്തം  സ്റ്റൈൽ  അവതരിപ്പിക്കാൻ ശ്രമിയ്ക്കണം.

ഇന്ത്യയിലെ  പ്രമുഖ ജൂവലറി  ഡിസൈനേഴ്സും  ഫാഷൻ – സിനിമ  രംഗത്തെ  സെലിബ്രിറ്റികളും അടങ്ങുന്ന  ജൂറിയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. വിജയികളെ  LENKARA യുടെ  ഡിസൈനേഴ്സ് പാനലിൽ  ഉൾപെടുത്തുകയും  ഡിസൈനുകൾ പരസ്യചിത്രങ്ങളിലും ഫാഷൻ ഷോകളിലും അവതരിപ്പിക്കുകയും ചെയ്യും. എൻട്രികൾ 2020 ജൂൺ 30 ന്  മുൻപായി   9995551136 എന്ന WhatsApp നമ്പരിലോ  lenkaracontest2020@gmail.com  എന്ന   ഇ- മെയിൽ വിലാസത്തിലോ  അയയ്ക്കേണ്ടതാണ്.

LenkaraLenkaraLenkaraLenkara

LEAVE A REPLY

Please enter your comment!
Please enter your name here