ശരത് ബാബു കാലടി
‘രാഷ്ട്രീയ സിനിമകള്‍ എടുക്കുകയല്ല രാഷ്ട്രീയമായി സിനികള്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്’ നവതരംഗ സിനിമയുടെ ആചാര്യന്മാരിരൊളായ ഗൊദാദാര്‍ദിന്റെ വാക്കുകളാണ് ഇത്. പരീസില്‍ 1930 ഡിസംബര്‍ 3ന് ജനിച്ച ഈ കലാകാരന്‍ തിരക്കഥാരചനയിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്. കുറ്റകൃത്യവും ലൈംഗികതയും മുഖ്യവിഷയമാക്കിയുള്ളതാണ് ആദ്യ സിനിമകള്‍. ‘ബ്രെത്തലസ’ ആദ്യ ചിത്രവും ‘എ വുമണ്‍ ഈസ് എ വുമണ്‍’ വര്‍ണ്ണചിത്രവുമാണ്. അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദിയന്‍ സിനിമ ഇടതു രാഷ്ട്രീയം സംസാരിക്കാന്‍ തുടങ്ങി. 1966ലെ ശ്രദ്ദേയ സിനിമയാണ് ടൂ ഓര്‍ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെര്‍. ഫ്രഞ്ച് വിദ്യാര്‍ത്ഥി കലാപത്തിനു ശേഷം ഗൊദാര്‍ദ് കുറച്ചു കൂടി തീഷ്ണമായ ചിന്തയിലേക്കു മാറി. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും കൈകാര്യം ചെയ്യുന്ന തന്റെ സിനിമകളിലൂടെ ഗൊദാര്‍ദ് നിലപാടുകള്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. പിന്നീട് എഴുപതുകളോടെ വീഡിയോയും ടെലിവിഷന്‍ പരമ്പരയും തന്റെ മാധ്യമമാക്കി മാറ്റി ഗൊദാര്‍ദ് ജൈത്രയാത്ര തുടര്‍ന്നു. എണ്‍പതുകളില്‍ ചലച്ചിത്ര ലോകത്തേക്കു തന്നെ തിരിച്ചെത്തി. കിങ് ലിയര്‍, ഹിസ്റ്ററി ഓഫ് സിനിമ ,മൈ ലൈഫ് ടൂലൈഫ് ,ബാന്‍ഡ് ഓഫ് ഔട്‌സൈഡേര്‍സ് എന്നിവയാണ് മറ്റു സിനിമകള്‍. അഭിനേതാവും ഫിലീം എഡിറ്ററും, സിനിമ നിരൂപകനുമായിരുന്നു ഴാങ് ഗൊദാർദ്.
മരത്തടികളില്‍ കാമുകിയുടെ പേരു കോറിയിടുന്ന ഷേക്‌സ്പിയര്‍ കഥാപാത്രം പോലെ നടന്നു നീങ്ങിയ ഗൊദാര്‍ദ് , ഭൂമിക്കു മുകളില്‍ ഒരു പുല്‍ക്കൊടി കിളിര്‍ക്കുന്നതിനും ഒച്ചയുണ്ടെന്ന് ഉറക്കെ പറയുകയായിരുന്നു തന്റെ സൃഷ്ടിക്കളിലൂടെ. സിനിമയുടെ ഭാഷ ദൃശ്യം മാത്രമല്ലെന്നും അവിടെ ശബ്ദത്തിന് വലിയപങ്കുണ്ടെന്നും ഗൊദാര്‍ദ് തെളിയിച്ചു. ഇരുളില്‍ ഒച്ചയനക്കങ്ങളാല്‍ കഥ പറയുമായിരുന്ന ഗൊദാര്‍ദിന് തന്റെ സിനിമയെങ്ങനെയാവണമെന്നു മാത്രമല്ല സിനിമയെക്കുറിച്ചു തന്നെ ഉറച്ച നിലപാടുണ്ടായിരുന്നു. കമ്പോളത്തില്‍ വില്‍ക്കാന്‍ വെച്ച ‘ആപ്പിളോ,ഓറഞ്ചോ അല്ല എന്റെ സിനിമ’യെന്നു പറഞ്ഞ ജോണി നെ ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം. നക്ഷത്രങ്ങള്‍ക്കു ചുറ്റും കറങ്ങുകയാണ് ഇന്ന് നമ്മുടെ മലയാള സിനിമ. കാലങ്ങളായി അത് പ്രേക്ഷകനെ ചൂഷണം ചെയ്യുന്നു. ഇടയ്‌ക്കെ പ്പൊഴോ പെയ്യുന്ന മഴ പോലെ ഇത്തിരി നല്ല സിനിമകളും കിട്ടിക്കൊണ്ടിരിക്കുന്നു. എങ്കിലും പുരുഷകേന്ദ്രീകൃതമായ കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രമുള്ള പളപളപ്പിന്റെ ജീര്‍ണ്ണതകള്‍ മൂടിയ പുത്തന്‍ സിനിമകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞ അഭിപ്രായങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം.
“….സിനിമ, അതൊരു സാംസ്‌കാരിക പ്രവര്‍ത്തനം തന്നെയാണ്. സിനിമ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമല്ല. ആ പ്രതിഫലനത്തിലെ യാഥാര്‍ത്ഥ്യമാണ്. ഡോക്ടര്‍ സെറ്റതസ്‌കോപ്പ് ഉപയോഗിക്കുന്നതു പോലെയായിരിക്കണം സംവിധായകന്‍ ക്യാമറ കൈകാര്യം ചെയ്യേണ്ടത്. മുന്‍കൂട്ടി തിരുമാനിച്ചതല്ലാത്ത പലതും ക്യാമറ തീരുമാനിക്കും.ക്യാമറയെ ഒരു അന്വേഷണ ഉപകരണമാക്കി ഉപയോഗിക്കാന്‍ ഇന്നത്തെ പല സിനിമകള്‍ക്കും കഴിയുന്നില്ല. ഒരു ചെറിയ ഡിജിറ്റല്‍ ക്യാമറ കയ്യിലുണ്ടെങ്കില്‍ സിനിമയെടുക്കാം എന്നു ചിലര്‍ കരുതുന്നു. ആര്‍ക്കും സിനിമയെടുക്കാമെന്ന കാരണത്താല്‍ നിരൂപകര്‍ പോലും അതിനെ വാഴ്ത്തുന്നു.പക്ഷെ അങ്ങനെ ആര്‍ക്കും എടുക്കാന്‍ പറ്റുന്ന ഒന്നല്ല സിനിമ .ആര്‍ക്കും സ്വയം കരുതാം താനെടുക്കുന്നതാണ് സിനിമയെന്ന്. നിങ്ങള്‍ ഒരാള്‍ക്ക് പെന്‍സില്‍ കൊടുത്തു എന്നതുകൊണ്ട് അയാള്‍ റാഫേലിനെ പോലെ വരയ്ക്കും എന്ന് പ്രതീക്ഷിക്കരുത്. ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ ഞാന്‍ കപ്പോളക്കും മൊസാബിക്കിലെ വാര്‍ത്താവിതരണ മന്ത്രിക്കും ഇടയിലാണ്…..
എന്തുകൊണ്ട് ഇ-മെയിൽ ഉപയോഗിക്കുന്നില്ല എന്ന ചോദ്യം എന്നോടു ചോദിക്കേണ്ട. എനിക്കിപ്പോഴും എന്റെ ടൈപ്പ് റൈറ്റർ ഉണ്ട്. ആ ടൈപ്പ്റൈറ്റി 12 തരത്തിലുള്ള മോഡലുകൾ ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. അന്ധർക്കു വേണ്ടിയാണ് ടൈപ്പ് റൈറ്റർ കണ്ടു പിടിച്ചത്. എനിക്കും അത്തരം ഒരു ഉപകരണമാണ് ആവിശ്യം. സ്റ്റീവൻ സ്പിൽബർഗിനെ ഞാൻ കണ്ടിട്ടില്ല. എനിക്കയാളെ അറിയില്ല. അയാളുടെ സിനിമകൾ ഇഷ്ടമല്ല. ഒരു കലാകാരൻ എന്ന നിലയിൽ അയാളെ എതിർക്കേണ്ടത് എന്റെ കടമയായി ഞാൻ കരുതുന്നു…..”
– ഗൊദാര്‍ദ്
(തുടരും..)