പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാരം ബെന്യാമിന്

0
740

പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാരം ബെന്യാമിന്. ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ‘ജാസ്മിന്‍ ഡേയ്‌സ്’ എന്ന കൃതിയാണ് പുരസ്‌ക്കാരം നേടിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കമാണിത്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ഷഹനാസ് ഹബീബാണ് നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. അറേബ്യന്‍ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് മുല്ലപ്പൂ നിറമുള്ള പകലുകള്‍.

ജീത് തയ്യിലും, ദേവി യശോദരനുമാണ് ബെന്യാമിന് പുറമെ പട്ടികയില്‍ ഇടം പിടിച്ചിരുന്ന മലയാളികള്‍. ജീത് തയ്യിലിന്റെ ‘ദി ബുക് ഓഫ് ചോക്ലേറ്റ് സെയിന്റ്സും’ ദേവി യശോദരന്റെ ‘എംപയറു’മാണ് പട്ടികയില്‍ ഇടം പിടിച്ചിരുന്നത്.

ചലച്ചിത്ര പ്രവര്‍ത്തക ദീപ മെഹ്ത്ത, സംരംഭകനും പണ്ഡിതനുമായ രോഹന്‍ മൂര്‍ത്തി, എഴുത്തുകാരിയും യേല്‍ സര്‍വകലാശാലയിലെ ആസട്രോഫിസിസ്റ്റുമായ പ്രിയംവദ നടരാജന്‍, നോവലിസ്റ്റ് വിവേക് ഷാന്‍ബാഗ്, എഴുത്തുകാരന്‍ അര്‍ഷിയ സത്താര്‍ എന്നിവരടങ്ങിയ ജൂറിയാണ് 22 സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച കൃതികളില്‍ നിന്നും പുരസ്‌കാരം നിര്‍ണയിച്ചത്.

ബെന്യാമിന് പുറമെ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനും പട്ടികയിലുണ്ടായിരുന്നു. പെരുമാള്‍ മുരുകന്‍ എഴുതിയ ‘പൂനാച്ചി, ദി സ്റ്റോറി ഓഫ് എ ബ്ലാക്ക് ഗോട്ട്’ എന്ന നോവലാണ് പട്ടികയിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here