നന്മ സി. വി. ശ്രീരാമന്‍ സ്മാരക കഥാമത്സരം

0
503

കേച്ചേരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ ഒമ്പതാമത് അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ കാഷ് അവാര്‍ഡും മെമന്റോയും പ്രശസ്തിപത്രവും നല്‍കും. പ്രസിദ്ധീക്കാത്തതും എട്ട് ഫുള്‍സ്‌കോപ്പ് പേജില്‍ കവിയാത്തതുമായ മൗലിക സൃഷ്ടികളാണ് പരിഗണിക്കുക. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം. മുന്‍വര്‍ഷങ്ങളില്‍ സമ്മാനര്‍ഹരായവര്‍ പങ്കെടുക്കേണ്ടതില്ല. കഥകള്‍ രവി കേച്ചേരി, നന്‍മ ജില്ലാ സെക്രട്ടറി, പി. ഒ. കേച്ചേരി, തൃശ്ശൂര്‍ 680501 എന്ന വിലാസത്തില്‍ നവംബര്‍ 30-ന് മുമ്പായി ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496417495

LEAVE A REPLY

Please enter your comment!
Please enter your name here