ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

0
189

രാജ്യത്തെ ഏറ്റവുമധികം പുരസ്‌കാരത്തുകയുള്ള ജെ.സി.ബി അവാര്‍ഡിന് അപേക്ഷിക്കാം. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കൃതികളാണ് പരിഗണിക്കുക. പ്രദീപ് കിഷന്‍, അന്‍ജും ഹസന്‍, കെ. ആര്‍. മീര, പാര്‍വതി ശര്‍മ, അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക.

ഏപ്രില്‍ 30-ആണ് അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി. തിരഞ്ഞെടുക്കപ്പെട്ട 10 പുസ്തകങ്ങള്‍ സെപ്റ്റംബര്‍ നാലിന് പ്രഖ്യാപിക്കും. അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ചു പുസ്തകങ്ങളുടെ പട്ടിക ഒക്ടോബര്‍ അഞ്ചിന് പ്രഖ്യാപിക്കും. നവംബര്‍ 2-നാണ് അവസാന വിജയിയെ പ്രഖ്യാപിക്കുക.

25 ലക്ഷമാണ് അവാര്‍ഡ് തുക. വിവര്‍ത്തകര്‍ക്ക് 10 ലക്ഷം രൂപയാണ് പുരസ്‌കാരം. അവസാന അഞ്ചുപേരുടെ പട്ടികയില്‍ വന്ന കൃതികളുടെ രചയിതാവിന് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഈ കൃതികളുടെ വിവര്‍ത്തകര്‍ക്ക് 50,000 രൂപ വീതം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.thejcbprize.org

LEAVE A REPLY

Please enter your comment!
Please enter your name here