ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശനം ആരംഭിച്ചു

0
581

കൊല്ലം: സംസ്ഥാനത്തെ പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റിവെച്ച ജഡായു എര്‍ത്ത് സെന്ററിലേക്കുള്ള പ്രവേശനം 24 മുതല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്ററിലേക്ക് എത്താനാവുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. ഓണ്‍ലൈന്‍ ബുക്കിംഗിന് നല്ല പ്രതികരണം ലഭിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഈ മാസം 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പവും സ്വിസ് നിര്‍മിത കേബിള്‍ കാര്‍ സംവിധാനവുമാണ് ഉദ്ഘാടനം കൂടാതെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യാനായി : www.jatayuearthscenter.com

LEAVE A REPLY

Please enter your comment!
Please enter your name here