ഐ.ടി.ഐ – ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച നടക്കും

0
161

കല്‍പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ 2 ഒഴിവിലേക്കും എംപ്ലോയബിലിറ്റി സ്‌കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 30ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കും. യോഗ്യത: ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍- ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ എന്‍.എ.സിയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
എംപ്ലോയബിലിറ്റി സ്‌കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍- എം.ബി.എ/ ബി.ബി.എയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫയര്‍/ എക്‌ണോമിക്‌സ് വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എതെങ്കിലും അംഗീകൃത സര്‍വ്വകലാശാല ബിരുദം/ ഡിപ്ലോമയും ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ലഭിച്ച ട്രെയിനിങും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഹാജരാകണം. ഫോണ്‍: 04936 205519.

LEAVE A REPLY

Please enter your comment!
Please enter your name here