ഫാർമസി (ഹോമിയോ) കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

0
182

ഒക്‌ടോബർ 21ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം തിരുവനന്തപുരം, കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും 26 മുതൽ ഒക്‌ടോബർ 10 വരെ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ഒക്‌ടോബർ 14 വൈകുന്നേരം അഞ്ച് വരെയും 10 രൂപ പിഴയോടെ 16 ന് വൈകുന്നേരം അഞ്ച് വരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ നിരക്കിൽ തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി ആയി അയയ്ക്കണം.

പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി.യും മുകളിൽ പറഞ്ഞ തിയതിക്കകം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ www.ghmct.org യിൽ ലഭ്യമാണ്. കോഴിക്കോട്, തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളാണ് പരീക്ഷാകേന്ദ്രം. രാവിലെ 10 മുതൽ 12 വരെയാണ് പരീക്ഷ നടക്കുക.


LEAVE A REPLY

Please enter your comment!
Please enter your name here