പ്രഥമ സൗര്യദൗത്യം ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നു

0
103

ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 വിക്ഷേപിച്ചു. പകല്‍ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എല്‍വി – എക്‌സ്എല്‍ സി57 റോക്കറ്റ് കുതിച്ചുയര്‍ന്നത്.

ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എല്‍ 1എത്തുക. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാനും പഠിക്കാനും സാധിക്കും.

വിക്ഷേപിച്ച് 64 മിനിറ്റിനുശേഷം ഭൂമിയില്‍ നിന്നും 648.7 കിലോമീറ്റര്‍ അകലെയെത്തുന ആദിത്യ റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും. തുടര്‍ന്ന് 125 ദിവസത്തിനെട 4 തവണയായി ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവില്‍ എത്തുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്. നിലവില്‍ സൗര്യദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here