പ്രസാധകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു

0
908

ഹൈദരാബാദ് നവീന സാംസ്‌കാരിക കലാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരത്തിനായുള്ള കൃതികള്‍ ക്ഷണിച്ചു. വൈജ്ഞാനിക സാഹിത്യ ശാഖയില്‍ സാഹിത്യ സിദ്ധാന്ധം, സാഹിത്യ വിമര്‍ശനം, പരിസ്ഥിതി, സംസ്‌കാരം എന്നീ മേഖലകളിലെ കൃതികള്‍ക്കാണ് സാഹിത്യപുരസ്‌കാരം നല്‍കുന്നത്. 2014 ജനുവരി 1നും 2017 ഡിസംബര്‍ 31നും ഇടയില്‍ മേല്‍ പറഞ്ഞ സാഹിത്യശാഖയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാണ് പരിഗണിക്കുന്നത്. തര്‍ജ്ജമകള്‍ പരിഗണിക്കപ്പെടുന്നില്ല. 50,001 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും കീര്‍ത്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൃതികളുടെ 4 കോപ്പികള്‍ വീതം ജൂലെ 31ന് മുന്‍പായി അയയ്ക്കുക.

വിലാസം :
കണ്‍വീനര്‍
ഒ.വി വിജയന്‍ അവാര്‍ഡ് കമ്മിറ്റി
‘തണല്‍’ കിഴക്കേക്കര റോഡ്
തൃക്കാക്കര പിഒ
കൊച്ചി 682012

LEAVE A REPLY

Please enter your comment!
Please enter your name here