സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളേജുകളിലേക്ക് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ലഭിക്കും. വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന ചെലാന്‍ ഫോറം പൂരിപ്പിച്ച് ഏതെങ്കിലും എസ്.ബി.ഐ ശാഖയില്‍ 100 രൂപ അടച്ചതിന്റെ രസീത് എസ്.സി/എസ്.റ്റി വിഭാഗത്തിന് 50 രൂപ. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടര്‍, സി-മെറ്റ്, പള്ളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ 23നകം നല്‍കണം.
വെബ്‌സൈറ്റ്: www.simet.in.
ഫോണ്‍: 0471 2743090.