Homeചിത്രകലതന്നിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനം

തന്നിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനം

Published on

spot_imgspot_img

ശരണ്യ എം ചാരു 

പേനയും പെൻസിലും കൊണ്ട് ലോകം പണിയുന്ന മനുഷ്യരോട് അന്നും ഇന്നും അടങ്ങാത്ത പ്രണയമാണ്. കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ നടന്ന് വരുന്ന, വരയുടെ മായിക ലോകത്തിൽ ജീവിക്കുന്ന അശ്വതി മോഹന്റെ ചിത്ര പ്രദർശനമാണ് കാണികളുടെ മനം നിറച്ചു കൊണ്ട് കോഴിക്കോടൻ ജനത നെഞ്ചേറ്റിയിരിക്കുന്നത്.

രണ്ടര വയസ്സ് മുതൽ വരച്ചു തുടങ്ങിയ അവർക്ക് ഒരു പ്രദർശനമെന്ന ആശയത്തിലേക്ക് എത്താൻ നീണ്ട ഇരുപത്തി അഞ്ച് വർഷം വേണ്ടി വന്നു എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു.

വര പഠിച്ചിട്ടില്ലാത്ത അവരുടെ വരകളുടെ വ്യത്യസ്തതയും, നിറങ്ങിലെ വൈവിധ്യവും തന്നെ ആണ് അശ്വതിയെ വേറിട്ടതാക്കുന്നതെന്ന് കാണികൾ വിധിയെഴുതും. തന്നിലൂടെ തന്റെ വികാരങ്ങൾ വരക്കാനും, അത് ലോകത്തെ കാണിക്കാനും അധികമാരും ശ്രമിക്കാറില്ലെന്നത് മറ്റൊരു പ്രത്യേകത.

‘Into an Introspection’ എന്ന പേരിൽ തന്നെ തന്നിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനം കാണാം. അവരെ തന്നെ ആണ് അവർക്ക് വരയ്ക്കാനേറെ ഇഷ്ട്ടം. കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾക്കപ്പുറം തന്നിലേക്കുള്ള വരകളാണ് പ്രദർശനത്തിലെ നിറ സാന്നിദ്ധ്യം.

ചിത്രങ്ങളോട് നൂറ് ശതമാനം കൂറ് പുലർത്താൻ തന്നെ തന്നെ ഭയപ്പെടുത്തുക, വികാര ഭരിതയാക്കുക, സന്തോഷിപ്പിക്കുക… അത്രയേറെ ആത്മാർത്ഥവും ആഴവും വരകളിൽ കൊണ്ട് വരുന്നതിന് ഇത് അത്യാവശ്യമെന്ന് സ്വയം കണ്ടെത്തുക. മണിക്കൂറുകളോടും ചിത്രങ്ങൾക്കൊപ്പം ചിലവഴിക്കുകയെന്നതും, അതിലേക്ക് ഇഴകി ചേർന്ന് എത്രമേൽ ആത്മാർത്ഥമായി ചെയ്യാവോ അത്രമേൽ ആഴത്തിൽ അലിഞ്ഞു ചേരുകയെന്നതും അവരുടെ പ്രത്യേകത തന്നെ.

Mind, Body, Spirit എന്നിങ്ങനെ മൂന്ന് രീതിയിൽ വേർതിരിച്ച ചിത്രങ്ങൾ ആണ് പ്രദർശനത്തിൽ ഉള്ളത്. ജീവിതയാത്രയിൽ മനസ്സിൽ ഉണ്ടാകുന്ന ചിന്തകൾ, ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, സ്പിരിച്ചൽ അല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ എന്തോ ഒരു ശക്തി ഉണ്ടെന്ന വിശ്വാസം, അതിനെ തന്നിലേക്ക് അടുപ്പിക്കാനും നിയന്ത്രിക്കാനും ഒക്കെയുള്ള ശ്രമം എന്നിവയാണ് ഈ ആശയങ്ങളിലേക്ക് അവരെ എത്തിക്കുന്നത്.

ഇതിൽ തന്നെയും വരയ്ക്കാൻ ഏറെ ബുദ്ധിമുട്ടും, കൃത്യതയും, ശ്രദ്ധയും ആവശ്യമായ താന്ത്രിക്ക് ചിത്രങ്ങളും അശ്വതി വരച്ചു ചേർത്തിരിക്കുന്നു. താൻ വരയ്ക്കുന്നത് താന്ത്രിക്ക് ചിത്രങ്ങൾ ആണെന്ന് അവരറിയുന്നത് ഈ അടുത്ത കാലത്താണെങ്കിലും അത്തരം ചിത്രങ്ങളോടാണ് അവർക്കേറ്റവും പ്രിയവും, താത്പര്യവും. ഏറ്റവും എളുപ്പത്തിൽ കൈ വഴങ്ങുന്നതും ഇവ വരയ്ക്കാൻ തന്നെ.

പാമ്പുകളെ വരയ്ക്കാൻ ഇഷ്ടമാണെന്നതും, ചുകപ്പിനോട് പ്രിയമേറെയെന്നതും താന്ത്രിക്കിനെ  ഇഷ്ടപ്പെടാൻ കൂടുൽ കാരണമായി. ശിവനെ വരച്ചപ്പോൾ പൂർണ്ണത തോന്നാത്തതും, ശക്തിയെ കൂടി വരച്ചു ചേർത്തതും അത് പിന്നീട് ശിവശക്തിയെ ചേർത്തുള്ള ചിത്രങ്ങളായതും തികച്ചും സ്വാഭാവികം മാത്രം.

പ്രൊഫഷണലി അശ്വതി ആർക്കിടെക്ട് ആണെങ്കിലും, എഴുത്തിലും, വരയിലും, നൃത്തത്തിലും അവർ സാന്നിധ്യമറിയിക്കുന്നു. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും വരയോടുള്ള അടങ്ങാത്ത മോഹവും അശ്വതിക്കൊപ്പം എന്നുമുണ്ട് എന്നത് അവരെ ഈ മേഖലയിൽ ഏറെ സഹായിക്കുന്നു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...