തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിക്കുന്ന യൂണിവേര്‍സിറ്റി ഇന്റര്‍ സോണ്‍ കലോല്‍സവം ഫെബ്രവരി 11 മുതല്‍ 15 വരെ തൃശൂര്‍ കേരള വര്‍മ കോളേജില്‍ വെച്ച് നടക്കും. സോണല്‍ കലോത്സവങ്ങള്‍ ജനവരി 22 മുതല്‍ ഫെബ്രവരി 4 വരെ വിവിധ ജില്ലകളിലായി നടക്കും.
എ സോണ്‍ (പാലക്കാട്) – 24 മുതല്‍ 29 വരെ – ചിറ്റൂര്‍ ഗവ: കോളേജ്
ബി സോണ്‍ (കോഴിക്കോട്) – 31 മുതല്‍ 4 വരെ – മടപ്പള്ളി ഗവ: കോളേജ്
സി സോണ്‍ (മലപ്പുറം) – 31 മുതല്‍ 3 വരെ – മഞ്ചേരി NSS കോളേജ്
എഫ് സോണ്‍ (വയനാട്) – 29 മുതല്‍ 1 വരെ – മുട്ടില്‍ WMO കോളേജ്