ഹരിശ്രീ അശോകന്റെ ‘ഇന്റര്‍നാഷണൽ ലോക്കൽ സ്റ്റോറി’ തിയറ്ററുകളിൽ

0
170

മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രം ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ ഇന്ന് തിയേറ്ററുകളില്‍.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സംവിധായകനൊപ്പം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച ഒട്ടുമിക്ക ഹാസ്യ താരങ്ങളും അണിനിരക്കുന്നുണ്ട്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനോജ് കെ ജയന്‍, ടിനി ടോം, അബു സലീം തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത് . ചിത്രത്തിലെ ഹാസ്യ മുഹൂര്‍ത്തങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരുന്നത്.

ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് തുടങ്ങിയവര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആല്‍ബി ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

https://youtu.be/I0RFw263LNY

LEAVE A REPLY

Please enter your comment!
Please enter your name here