“ഇനി ഈ തീരത്ത് ” ഇന്നിന്റെ കഥ…

0
656

തികച്ചും വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന മ്യൂസിക് ആൽബം ആണ്” ഇനി ഈ തീരത്ത്”. ഒരു സംഭവ കഥ, കലാരൂപത്തിലേക്കു മാറ്റുമ്പോൾ ഉള്ള പല പ്രശ്നങ്ങളും തരണം ചെയ്തു കൊണ്ടാണ് ഇതിന്റെ അണിയറ പ്രവർത്തകർ ഈ ആൽബം അണിയിച്ചൊരുക്കിയത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന ഒരു കഥ, അല്ലെങ്കിൽ കേരളത്തിൽ നമ്മൾ പത്രവാർത്തയിലൂടെ വായിച്ച ഒരു കാര്യം അതിന്റെ കയ്യടക്കത്തോടെ അപതരിപ്പിക്കുവാൻ സാധിച്ചു എന്നതാണ് ഈ ആൽബത്തിന്റെ മറ്റൊരു പ്രത്യേകത.



സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത ഈ ആൽബത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചത് വരുൺ രാഘവ് ആണ്. സിനിമ പിന്നണി രംഗത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച വി. ദേവാനന്ദിനൊപ്പം അഞ്ജലി സുഗുണൻ ആണ് ഇതിലെ ഗാനങ്ങൾ ആലപിച്ചത്. സുജീഷ് കുന്നുമ്മക്കര, അലീഷാ ജോർജ്, അൻവിതനീരജ്, അഷറഫ് മാലി, കണ്ണൻ മുഹറഖ് എന്നിവർ അഭിനയിച്ച ഈ ഗാനത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് നഹിയാൻ ആണ്. വടകര തട്ടോളിക്കര, ചോമ്പാൽ പ്രേദേശത്തു ചിത്രീകരണം നടത്തിയ ആൽബത്തിൽ പ്രദേശവാസികളും അവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ ശ്രീ. ഷാജൂൺ കാര്യാൽ അടക്കം നിരവധി മേഖലയിൽ നിന്നുമുള്ള നിരൂപകർ ഈ കലാസൃഷ്ടിയെ അഭിനന്ദിച്ചു രംഗത്ത് വന്നു കഴിഞ്ഞു. മുബൈ ഷോർട് ഫിലിംഫെസ്റ്റിവെൽ അടക്കം നിരവധി വേദികളിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആൽബം മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ മുഖേന പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here