ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടൻ ഇന്ദ്രൻസ് ഖബർ‍സ്ഥാനിൽ‍ എത്തി

0
368

മുഹബ്ബത്ത് എന്ന ചിത്രത്തിലെ കുഞ്ഞബ്ദുള്ളയെ അപൂര്‍ണതയില്‍ നിര്‍ത്തികൊണ്ടാണ് കെ.ടി.സി. അബ്ദുള്ള ഇഹലോകത്തോട് വിട പറഞ്ഞത്. പാതിവഴിയില്‍ നിന്നുപോയ കുഞ്ഞബ്ദുള്ളയെ സ്വീകരിക്കാന്‍ മലയാളത്തിന്റെ പ്രിയ നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ഇന്ദ്രന്‍സ് എത്തി. ആ കഥാപാത്രത്തെ ഏറ്റെടുക്കും മുന്‍പ് ആ കഥാപാത്രത്തെ ഏറെ മോഹിച്ച നടന്റെ ഖബര്‍സ്ഥാനില്‍ അവരെത്തിയിരുന്നു. കുഞ്ഞബ്ദുള്ള എന്ന കഥാപാത്രത്തിന്റെ വേഷത്തില്‍ തന്നെയായിരുന്നു ഇന്ദ്രന്‍സ് അവിടം സന്ദര്‍ശിച്ചത്.

ഇന്ദ്രന്‍സിനോടൊപ്പം ബാലു വര്‍ഗീസ്, സംവിധായകന്‍ ഷാനു സമദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, മേക്കപ്പ്മാന്‍ അമല്‍ചന്ദ്, ക്യാമറാമാന്‍ അന്‍സര്‍, ഫോട്ടോഗ്രാഫര്‍ അനില്‍ പേരാമ്പ്ര, ജെ.പി കോങ്ങാട് എന്നിവരും അവിടെയെത്തിയിരുന്നു. മുഹബ്ബത്തിന്റെ സംവിധായകന്‍ ഷാനുവാണ്. ഇപ്പോള്‍ ഈ കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പകരുന്ന ഊര്‍ജം തുണയാവുമെന്ന് വിശ്വസിക്കുന്നുവെന്ന് ഇന്ദ്രന്‍സും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here