ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജൂനിയർ ഓപറേറ്റർ

0
370

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സതേൺ റീജണിൽ ജൂനിയർ ഓപറേറ്റർ ഗ്രേഡ് ഒന്ന് 25, ജൂനിയർ ഓപറേറ്റർ (ഏവിയേഷൻ) ഗ്രേഡ് ഒന്ന് 33 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത
മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, ദ്വിവത്സര ഐടിഐ (ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, ഫിറ്റർ).

യോഗ്യത നേടിയശേഷം ഒരു വർഷം (ട്രെയിനിങ് ഉൾപ്പെടില്ല) ബന്ധപ്പെട്ട വിഭാഗത്തിൽ ഫാക്ടറിയിലോ ഉൽപാദന വിഭാഗത്തിലോ തൊഴിൽപരിചയം വേണം. എൻസിവിടിയുടെ നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കിൽ അത് പ്രവൃത്തി പരിചയമായി കണക്കാക്കും. ജൂനിയർ ഓപറേറ്റർ (ഏവിയേഷൻ) യോഗ്യത, 45 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം. എസ് സി  / എസ്ടിക്ക് 40 ശതമാനം. ഹെവിവെഹിക്കിൾ ഡ്രൈവിങ്ങിൽ ഒരു വർഷത്തെ പരിചയം (ട്രെയിനിങ് ഉൾപ്പെടില്ല).

പ്രായ പരിധി
18-26. നിയമാനുസൃത ഇളവ് ലഭിക്കും.

150 രൂപ അപേക്ഷാ ഫീസ് എസ്ബിഐ വഴി അടയ്ക്കാം. എഴുത്ത് പരീക്ഷയുടെയും സ്കിൽ പ്രൊഫഷൻസി ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ജൂലൈ 15 നാണ് എഴുത്ത് പരീക്ഷ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iocl.com

LEAVE A REPLY

Please enter your comment!
Please enter your name here