ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസണ്‍ 8-ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു

0
494

ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസണ്‍ 8-ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മത്സരമാണ്, ഇന്ത്യ ഫിലിം പ്രൊജക്റ്റ്. 50 മണിക്കൂര്‍ കൊണ്ട് ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിക്കുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. സെപ്റ്റംബര്‍ 28-ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരം സെപ്റ്റംബര്‍ 30-ന് രാത്രി 10 മണിക്ക് അവസാനിക്കും. ഈ സമയത്തിനുള്ളില്‍ മത്സരാര്‍ത്ഥികള്‍ ചിത്രം സമര്‍പ്പിക്കണം. ചിത്രം 4 മുതല്‍ 6 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളവയായിരിക്കണം. തിരക്കഥ, കാസ്റ്റിംഗ്, ലൊക്കേഷന്‍, ആര്‍ട്ട് ഡിസൈന്‍, ഷൂട്ടിംഗ്, എഡിറ്റിംഗ്, ഡബിംഗ്, ബേക്ക്ഗ്രൗഡ് മ്യൂസിക്ക്, കളര്‍ കറപ്ഷന്‍ എന്നിവ നടത്തി ചിത്രം 750 എം ബി-യില്‍ താഴെയായി കമ്പ്രസ് ചെയ്യുകയും വേണം. ചിത്രം ഒറിജിനല്‍ വര്‍ക്ക്‌ ആയിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.indiafilmproject.co

LEAVE A REPLY

Please enter your comment!
Please enter your name here